എൽഡിഎഫിന് വോട്ട് നൽകിയാൽ പ്രയോജനം മോദിക്ക്: രമേശ് ചെന്നിത്തല

Published : Mar 19, 2019, 08:04 PM ISTUpdated : Mar 19, 2019, 08:10 PM IST
എൽഡിഎഫിന് വോട്ട് നൽകിയാൽ പ്രയോജനം മോദിക്ക്: രമേശ് ചെന്നിത്തല

Synopsis

ഇടതുപക്ഷത്തിന്‍റെ പിന്തുണ ഇല്ലാതെ തന്നെ ഇത്തവണ കോൺഗ്രസ്‌ കേന്ദ്രത്തിൽ ഭരണത്തിലെത്തുമെന്നും ചെന്നിത്തല പറഞ്ഞു. 

ചാലക്കുടി: കേരളത്തിലെ ജനങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്താൽ അതിന്‍റെ ഗുണം ലഭിക്കുക മോദിക്കായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സിപിഎമ്മും ആർഎസ്എസും ചേർന്ന് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരള ജനത ഇടതുമുന്നണിക്ക് വോട്ട് ചെയ്താൽ അതിന്‍റെ പ്രയോജനം ലഭിക്കുക മോദിക്കായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

നേരത്തെ തന്നെ സ്‌ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തോൽക്കുന്ന മുന്നണിയാണ് എൽഡിഎഫ്. ഇടതുപക്ഷത്തിന്‍റെ പിന്തുണ ഇല്ലാതെ തന്നെ ഇത്തവണ കോൺഗ്രസ്‌ കേന്ദ്രത്തിൽ ഭരണത്തിലെത്തുമെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പായത് കൊണ്ട് മാത്രമാണ്  ഈ സർക്കാർ ചർച്ച് ബിൽ നടപ്പാക്കാത്തത്. അതുകഴിഞ്ഞാൽ പിണറായി സർക്കാർ ചർച്ച് ബിൽ നടപ്പാക്കുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യുഡിഎഫ് ചാലക്കുടി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?