'ഉണ്ണിച്ചാക്കല്ല'; വൈറലായ ചുവരെഴുത്തിന് പിന്നാലെ ട്രോളന്മാര്‍ക്ക് മറുപടിയുമായി കാസര്‍കോട്ടെ കോണ്‍ഗ്രസുകാര്‍

Published : Apr 03, 2019, 09:32 AM ISTUpdated : Apr 03, 2019, 09:45 AM IST
'ഉണ്ണിച്ചാക്കല്ല'; വൈറലായ ചുവരെഴുത്തിന് പിന്നാലെ ട്രോളന്മാര്‍ക്ക് മറുപടിയുമായി കാസര്‍കോട്ടെ കോണ്‍ഗ്രസുകാര്‍

Synopsis

'രാജ്മോഹന്‍ ഉണ്ണിച്ചാക്ക് വോട്ട് നല്‍കി ജയിപ്പിച്ചെപ്പാ' എന്ന ചുവരെഴുത്ത് പൂര്‍ത്തിയാകും മുന്‍പ് തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ചുവരെഴുത്ത് ട്രോളന്മാര്‍ ഏറ്റെടുത്തതോടെ സംഭവം വൈറലായി. 

പടന്നക്കാട്: കാസർഗോഡ് പടന്നക്കാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനായി എഴുതിയ ചുമരെഴുത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. പ്രാദേശിക വാമൊഴിയിൽ എഴുതിയ ചുമരെഴുത്ത് പല വ്യാഖ്യാനങ്ങൾക്കും ട്രോളുകൾക്കും വഴി ഒരുക്കുകയാണ്.

'രാജ്മോഹന്‍ ഉണ്ണിച്ചാക്ക് വോട്ട് നല്‍കി ജയിപ്പിച്ചെപ്പാ' എന്ന ചുവരെഴുത്ത് പൂര്‍ത്തിയാകും മുന്‍പ് തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ചുവരെഴുത്ത് ട്രോളന്മാര്‍ ഏറ്റെടുത്തതോടെ സംഭവം വൈറലായി. എന്നാല്‍ മണ്ഡലത്തിന് പുറത്തു നിന്നുള്ള സ്ഥാനാര്‍ത്ഥിയായ രാജ്മോഹന്‍ ഉണ്ണിത്താന് എല്ലാ വിധ പിന്തുണയും നല്‍കുന്നതാണ് പ്രാദേശിക ഭാഷയിലെ എഴുത്തെന്നാണ് ചുവരെഴുത്തുകാര്‍ വ്യക്തമാക്കുന്നത്. 

പാലക്കാട് ഇടത് സ്ഥാനാർത്ഥിക്കായി അറബിയിൽ ചുമരഴെയുതിയത് നേരത്തെ ചർച്ചയായിരുന്നു. ഇതിന് പിറകെയാണ് കാസർഗോട്ടെ ചുമരെഴുത്ത് വൈറലായിരിക്കുന്നത്. സപ്ത ഭാഷാ സംഗമ ഭൂമിയാണ് കാസർഗോടെന്ന കാര്യം ഓർക്കണമെന്നാണ് ട്രോളൻമാരോട് ഇവർക്ക് പറയാനുള്ളത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?