മോദി ജാക്കറ്റിനെ പിന്നിലാക്കി പ്രിയങ്ക സാരികള്‍; പ്രിയങ്കയുടെ വരവ് ഏറ്റെടുത്ത് വിപണിയും

Published : Apr 03, 2019, 08:56 AM IST
മോദി ജാക്കറ്റിനെ പിന്നിലാക്കി പ്രിയങ്ക സാരികള്‍; പ്രിയങ്കയുടെ വരവ് ഏറ്റെടുത്ത് വിപണിയും

Synopsis

മോദി ജാക്കറ്റ് തരംഗമായതിന് പിന്നാലെ പ്രിയങ്ക സാരികളെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോൾ ഉത്തരേന്ത്യയിൽ. പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവിനെ വിപണിയും ഏറ്റെടുത്ത് കഴിഞ്ഞു. 

ദില്ലി: മോദി ജാക്കറ്റ് തരംഗമായതിന് പിന്നാലെ പ്രിയങ്ക സാരികളെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോൾ ഉത്തരേന്ത്യയിൽ. പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവിനെ വിപണിയും ഏറ്റെടുത്ത് കഴിഞ്ഞു.

പ്രിയങ്കയുടെയും ഇന്ദിരാ ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിച്ചതാണ് സാരികള്‍. സാരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് വ്യാപാരികളും വ്യക്തമാക്കുന്നു. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദി ജാക്കറ്റുകളായിരുന്നു തരംഗമായത്. ദില്ലിയിൽ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രിയങ്കയുടെ ചിത്രം വെച്ച സാരികൾ വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു.

പ്രിയങ്ക സാരികള്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയാമെന്നാണ് അണികള്‍ വ്യക്തമാക്കുന്നത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?