ഒന്നിച്ച് തെരഞ്ഞെടുപ്പ് നിയന്ത്രിച്ച് ഭാര്യയും ഭര്‍ത്താവും; വോട്ടെടുപ്പിനിടയിലെ അപൂര്‍വ്വ കാഴ്ച

Published : Apr 24, 2019, 10:21 AM ISTUpdated : Apr 24, 2019, 10:29 AM IST
ഒന്നിച്ച് തെരഞ്ഞെടുപ്പ് നിയന്ത്രിച്ച് ഭാര്യയും ഭര്‍ത്താവും; വോട്ടെടുപ്പിനിടയിലെ അപൂര്‍വ്വ കാഴ്ച

Synopsis

വാരനാട് കണ്ടത്തിൽ സിബി ജോൺ ഭാര്യ റീത്താമ്മ ഫ്രാൻസിസ് എന്നിവർക്കാണ് ഈ അപൂർവ അവസരം ലഭിച്ചത്

ചേർത്തല: ഒരേ വോട്ടിംഗ്‌ കേന്ദ്രത്തിൽ ബിഎൽഒമാരായി എത്തിയത് ദമ്പതികൾ. കോക്കതമംഗലം സെന്റ് ആന്റണീസ് എച്ച്എസിലെ വോട്ടിങ് കേന്ദ്രത്തിലാണ് ദമ്പതികൾ ബിഎല്‍ഒമാരായി എത്തിയത്. വാരനാട് കണ്ടത്തിൽ സിബി ജോൺ ഭാര്യ റീത്താമ്മ ഫ്രാൻസിസ് എന്നിവർക്കാണ് ഈ അപൂർവ അവസരം ലഭിച്ചത്. കോക്കതമംഗലം സെന്റ് ആന്റണീസ് എച്ച്എസിലെ വോട്ടിങ് കേന്ദ്രത്തിലായിരുന്നു ഇരുവര്‍ക്കും വോട്ടിംഗ് ചുമതല.

സിബിക്ക് ഇവിടെ 140–ാം നമ്പർ ബൂത്തിന്റെയും റീത്താമ്മയ്ക്ക് 139–ാം നമ്പർ ബൂത്തിന്റെയും ചുമതലയാണ് ലഭിച്ചത്. ഒരേ സ്ഥലത്തു തന്നെ ഇരുവര്‍ക്കും ഇരിപ്പിടവും വന്നതോടെ ഇരുവരുടെയും പരിചയക്കാർക്കും ഏറെ കൗതുകമായി. ഇത് രണ്ടാം തവണയാണ് ഇരുവരും ഒരുമിച്ച് ബിഎല്‍ഒമാരായി എത്തുന്നത്. സിബി പട്ടികജാതി വികസന വകുപ്പിലും റീത്താമ്മ റവന്യൂ വകുപ്പിലും ഉദ്യോഗസ്ഥരാണ്. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?