ആര് സ്ഥാനാര്‍ത്ഥിയായാലും വയനാട്ടില്‍ സിപിഐ മത്സരിക്കുമെന്ന് ഡി രാജ

Published : Mar 29, 2019, 01:51 PM IST
ആര് സ്ഥാനാര്‍ത്ഥിയായാലും  വയനാട്ടില്‍ സിപിഐ മത്സരിക്കുമെന്ന് ഡി രാജ

Synopsis

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് രാഷ്ട്രീയമായി ശരിയാണോ എന്നത് കോൺഗ്രസ് തീരുമാനിക്കണമെന്നും രാജ പറഞ്ഞു. 

ദില്ലി: കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും വയനാട്ടില്‍ സിപിഐ മത്സരിക്കുമെന്ന് ദേശീയ സെക്രട്ടറി ഡി രാജ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് രാഷ്ട്രീയമായി ശരിയാണോ എന്നത് കോൺഗ്രസ് തീരുമാനിക്കണമെന്നും രാജ പറഞ്ഞു. 

 കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനുള്ള സാധ്യത തീരെ മങ്ങിയിട്ടും, രാഹുൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഉറപ്പിച്ചു പറയുകയാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ ചില നടപടി ക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്നും അതുണ്ടായാൽ പ്രഖ്യാപനം വരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

ഇതിനിടെ ഇടതുപക്ഷത്തിനെതിരെ മുന വച്ച ആരോപണവും മുല്ലപ്പള്ളി നടത്തി. രാഹുൽ വരാതിരിക്കാൻ ദില്ലിയിൽ ചില പ്രസ്ഥാനങ്ങൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇത് വരും ദിവസങ്ങളിൽ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുൽ വരുന്നതോടെ ഇടതുപക്ഷത്തിന്‍റെ ഉറക്കം കെട്ടിരിക്കുകയാണ്. രാഹുൽ കേരളത്തിൽ മത്സരിക്കാൻ വരരുതെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എന്താണ് അവകാശം? ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?