ചിദാനന്ദപുരി സന്യാസിവേഷം ധരിച്ച ആർഎസ്എസ്സുകാരൻ: ആഞ്ഞടിച്ച് കോടിയേരി

Published : Apr 14, 2019, 11:50 AM ISTUpdated : Apr 14, 2019, 02:00 PM IST
ചിദാനന്ദപുരി സന്യാസിവേഷം ധരിച്ച ആർഎസ്എസ്സുകാരൻ: ആഞ്ഞടിച്ച് കോടിയേരി

Synopsis

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്  ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാക്കണമെന്നായിരുന്നു സ്വാമി ചിദാനന്ദപുരിയുടെ വിവാദ പ്രസംഗം. 

തിരുവനന്തപുരം: കുളത്തൂര്‍ മഠാധിപതിയും ശബരിമല കര്‍മസമിതി  മുഖ്യരക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി സന്യാസി വേഷം ധരിച്ച ആർഎസ്എസ്സുകാരനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

സ്വാമി ചിദാനന്ദപുരി സന്യാസ വേഷം ധരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഉത്തരേന്ത്യയിലേത് പോലെ സ്വാമിമാരെ രംഗത്തിറക്കാൻ ശ്രമിക്കുകയാണ് ബിജെപിയെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു. വോട്ട് തന്നില്ലങ്കിൽ ശപിക്കുമെന്ന് പറയുന്ന സാക്ഷി മഹാരാജിനേ പോലെ ചിദാനന്ദ പുരി എന്നാണ് ശപിക്കാൻ പോകുന്നതെന്നും കോടിയേരി ചോദിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാക്കണമെന്നായിരുന്നു സ്വാമി ചിദാനന്ദപുരിയുടെ വിവാദ പ്രസംഗം. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?