ശബരിമലയിൽ വ്യാജ പ്രചാരണം; മോദി തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തുന്നുവെന്ന് കോടിയേരി

Published : Apr 14, 2019, 12:20 PM ISTUpdated : Apr 14, 2019, 12:21 PM IST
ശബരിമലയിൽ വ്യാജ പ്രചാരണം; മോദി തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തുന്നുവെന്ന് കോടിയേരി

Synopsis

മോദി ഇലക്ഷൻ കമ്മിഷനെ ഭീഷണിപ്പെടുത്തുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

തിരുവനന്തപുരം: കേരളത്തിൽ ദൈവത്തിന്‍റെ പേരിൽ വോട്ടു ചോദിക്കാൻ കമ്മ്യൂണിസ്റ്റുകാർ സമ്മതിക്കുന്നില്ലെന്ന് മോദി വ്യാജ പ്രചാരണം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

തെരഞ്ഞെടുപ്പ് കമ്മീഷനാണ് ദൈവത്തിന്‍റെ പേരിൽ വോട്ട് ചോദിക്കരുതെന്ന നിബന്ധന ഇറക്കിയതെന്ന വസ്തുത പ്രധാനമന്ത്രി മറച്ചുവയ്ക്കുന്നു. മോദി ഇലക്ഷൻ കമ്മിഷനെ ഭീഷണിപ്പെടുത്തുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

അയ്യപ്പന്‍റെ പേര് പറയുന്നവരെ കേരളത്തിൽ അറസ്റ്റ് ചെയ്യുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷമായാണ് പ്രതികരിച്ചത്. നരേന്ദ്ര മോദി പച്ചക്കള്ളം പറയുകയാണെന്നും ശബരിലയുടെ പേരിൽ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു. 


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?