ശ്രീധരന്‍പിള്ള മുസ്ലീം സമുദായത്തെ ആക്ഷേപിച്ചു, മാപ്പ് പറയണമെന്ന് ചെന്നിത്തല

Published : Apr 14, 2019, 12:18 PM ISTUpdated : Apr 14, 2019, 12:21 PM IST
ശ്രീധരന്‍പിള്ള മുസ്ലീം സമുദായത്തെ ആക്ഷേപിച്ചു, മാപ്പ് പറയണമെന്ന് ചെന്നിത്തല

Synopsis

ശ്രീധരന്‍പിളള തന്‍റെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെടണമെന്നും ചെന്നിത്തല മലപ്പുറത്ത് ആവശ്യപ്പെട്ടു. 

മലപ്പുറം: പി എസ് ശ്രീധരൻ പിള്ള ആറ്റിങ്ങലിൽ നടത്തിയ പരാമർശം മുസ്ലീം സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെടണമെന്നും ചെന്നിത്തല മലപ്പുറത്ത് ആവശ്യപ്പെട്ടു. 

ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു ശ്രീധരൻപിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം. 

അതേസമയം ശബരിമല വിഷയം ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഭക്തരുടെ കാര്യത്തിൽ യാതൊരു ആത്മാർത്ഥതയുമില്ലാത്ത ബിജെപിയുടെ ലക്ഷ്യം വോട്ട് മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?