രാജ് മോഹൻ ഉണ്ണിത്താന് വേണ്ടി പ്രവർത്തിച്ചു; ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ രണ്ട് പേരെ സിപിഎം പുറത്താക്കി

Published : May 11, 2019, 04:14 PM IST
രാജ് മോഹൻ ഉണ്ണിത്താന് വേണ്ടി പ്രവർത്തിച്ചു;  ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ രണ്ട് പേരെ സിപിഎം പുറത്താക്കി

Synopsis

എന്നാൽ ഏരിയ കമ്മിറ്റിയുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ല നേതൃത്വത്തെ അറിയിച്ചതിനുള്ള പ്രതികാര നടപടിയായാണ് പാർട്ടിയിൽ നിന്ന് തങ്ങളെ പുറത്താക്കിയതെന്ന്  ജംഷാദും ശിഹാബും  ആരോപിച്ചു.

കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്നാരോപിച്ച് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ രണ്ട് പേരെ സിപിഎം പുറത്താക്കി. കാസർകോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെയും ബദ്രിയ്യ നഗര്‍ ഒന്നാം ബ്രാഞ്ച് അംഗം ശിഹാബിനെയുമാണ്  പുറത്താക്കിയത്. 

കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനായി ഇരുവരും പ്രവർത്തിച്ചുവെന്ന് കാണിച്ചാണ് നടപടി. എന്നാൽ ഏരിയ കമ്മിറ്റിയുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ല നേതൃത്വത്തെ അറിയിച്ചതിനുള്ള പ്രതികാര നടപടിയായാണ് പാർട്ടിയിൽ നിന്ന് തങ്ങളെ പുറത്താക്കിയതെന്ന്  ജംഷാദും ശിഹാബും  ആരോപിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?