തമിഴ്നാട്ടിൽ സിപിഎമ്മിന് രണ്ട് സീറ്റ്; ഡിഎംകെ സഖ്യത്തിലെ സീറ്റ് വിഭജനത്തിൽ അന്തിമ രൂപമായി

Published : Mar 05, 2019, 02:40 PM ISTUpdated : Mar 05, 2019, 02:42 PM IST
തമിഴ്നാട്ടിൽ  സിപിഎമ്മിന് രണ്ട് സീറ്റ്; ഡിഎംകെ സഖ്യത്തിലെ സീറ്റ് വിഭജനത്തിൽ അന്തിമ രൂപമായി

Synopsis

യുപിഎ സഖ്യത്തിന്‍റെ ഭാഗമായ വൈക്കോയുടെ എംഡിഎംകെയ്ക്ക് ഒരു ലോക്സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും നൽകാനും തീരുമാനമായി. സിപിഐക്ക് രണ്ട് സീറ്റുകൾ നൽകാൻ നേരെത്തെ ധാരണയായിരുന്നു.  ഇതോടെ ഡിഎംകെ സഖ്യത്തിലെ സീറ്റ് വിഭജനത്തിൽ അന്തിമ രൂപമായി. ഡിഎംകെ 20 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തും.

ചെന്നൈ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ സിപിഎം രണ്ട് സീറ്റുകളിൽ മത്സരിക്കും. അണ്ണാഅറിവാലയത്തിലെത്തി ഡിഎംകെ നേതൃത്വവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സിപിഎമ്മിന്‍റെ സീറ്റ് കാര്യത്തിൽ ധാരണയായത്. ഏതൊക്കെ സീറ്റുകളിലായിരിക്കും സിപിഎം മത്സരിക്കുകയെന്ന് പിന്നീട് തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ വ്യക്തമാക്കി.

യുപിഎ സഖ്യത്തിന്‍റെ ഭാഗമായ വൈക്കോയുടെ എംഡിഎംകെയ്ക്ക് ഒരു ലോക്സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും നൽകാനും തീരുമാനമായി. സിപിഐക്ക് രണ്ട് സീറ്റുകൾ നൽകാൻ നേരെത്തെ ധാരണയായിരുന്നു.  ഇതോടെ ഡിഎംകെ സഖ്യത്തിലെ സീറ്റ് വിഭജനത്തിൽ അന്തിമ രൂപമായി. ഡിഎംകെ 20 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തും.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?