'മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെ?', തരൂരിനെതിരെ പിന്നെയും പറഞ്ഞ് കുടുങ്ങി ശ്രീധരൻപിള്ള

Published : Mar 05, 2019, 02:25 PM ISTUpdated : Mar 05, 2019, 02:38 PM IST
'മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെ?', തരൂരിനെതിരെ പിന്നെയും പറഞ്ഞ് കുടുങ്ങി ശ്രീധരൻപിള്ള

Synopsis

തരൂരിന്‍റെ ഭാര്യമാരിൽ രണ്ടാമത്തെയാൾ അടൂര്‍കാരിയാണെന്നും അടൂരിലെ അഭിഭാഷകൻ മധുസൂദനൻ നായരുടെ അനന്തരവളായിരുന്നു അവരെന്നും ശ്രീധരൻ പിള്ള പറയുന്നു. കേസ് നിയമോപദേശത്തിനായി തന്‍റെ അടുത്ത് വന്നിരുന്നതായും പിള്ള പറയുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മളനത്തിലാണ് ശശി തരൂരിനെതിരായ ശ്രീധരൻ പിള്ളയുടെ പരമാര്‍ശം. 

തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ അത് ചോദിക്കാൻ ഉദ്ദേശിക്കുന്നില്ല. പക്ഷെ ജനങ്ങൾ ചോദിക്കുന്നുണ്ടെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകൾ. 

ഭാര്യമാരിൽ രണ്ടാമത്തെയാൾ അടൂര്‍കാരിയാണെന്നും അടൂരിലെ അഭിഭാഷകൻ മധുസൂദനൻ നായരുടെ അനന്തരവളായിരുന്നു അവരെന്നും ശ്രീധരൻ പിള്ള പറയുന്നു. കേസ് നിയമോപദേശത്തിനായി തന്റെ അടുത്ത് വന്നിരുന്നതായും വാര്‍ത്താസമ്മേളനത്തിനിടെ പിള്ള പറയുന്നുണ്ട്. ഇത്തരം കാര്യങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ താൽപര്യമില്ലാത്തത് കൊണ്ട് മാത്രമാണ് പുറത്ത് പറയാത്തതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 
അതിന് ശേഷം മൂന്ന് ഭാര്യമാര്‍ മരിച്ചോ എന്ന സംശയവുമായി മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോൾ രണ്ട് ഭാര്യമാര്‍ മരിച്ചെന്നും ഒരാൾ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയുമാണ് ഉണ്ടായതെന്നുമാണ് പിള്ള തിരുത്തിയത്. 

"

കാര്യമെന്തായാലും ഇല്ലാത്ത കഥ ശ്രീധരൻ പിള്ള വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞ കാര്യം തരൂര്‍ ക്യാന്പിൽ എത്തിയെന്നാണ് വിവരം. മാനനഷ്ടക്കേസ് അടക്കം നിയമ നടപടികൾ ആലോചിക്കുന്നതായും തരൂരിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. തിലോത്തമ മുഖർജിയെയും യുഎൻ ഉഗ്യോഗസ്ഥയായ ക്രിസ്റ്റീന ജൈൽസിനെയും സുനന്ദ പുഷ്കറിനെയുമാണ് ശശി തരൂര്‍ വിവാഹം ചെയ്തത്. ഇതിനിടയ്ക്ക് അടൂര്‍ സ്വദേശിയെ എങ്ങനെയാണ് ശ്രീധരൻ പിള്ള തരൂരുമായി ബന്ധപ്പെടുത്തിയതെന്നും വ്യക്തമല്ല 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?