മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; എൻ കെ പ്രേമചന്ദ്രനെതിരെ പരാതി

Published : Apr 11, 2019, 08:13 PM ISTUpdated : Apr 11, 2019, 08:27 PM IST
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; എൻ കെ പ്രേമചന്ദ്രനെതിരെ പരാതി

Synopsis

ശബരിമലയിൽ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എൽഡിഎഫ് സർക്കാർ സ്ത്രീകളെ കയറ്റാൻ ശ്രമിച്ചെന്നായിരുന്നു സ്ഥാനാർത്ഥിയുടെ പ്രസംഗം. ജില്ലാ കളക്ടർ പ്രേമചന്ദ്രനിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു.

കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെതിരെ പരാതിയുമായി സിപിഎം രംഗത്ത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്നാണ് പരാതി. 

ശബരിമലയിൽ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എൽഡിഎഫ് സർക്കാർ സ്ത്രീകളെ കയറ്റാൻ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്‍റെ പ്രസംഗം. സിപിഎം സംസ്ഥാന സമിതിയംഗം കെ വരദരാജനാണ് കളക്ടർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടർ എൻ കെ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?