
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.ബംഗാളിലെ രണ്ട് സിറ്റിംഗ് സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് സിപിഎം പ്രഖ്യാപിച്ചത്. റായ്‌ഗഞ്ചിൽ മുഹമ്മദ് സലീമും മുർഷിദാബാദിൽ ബദറുദോസ ഖാനും മത്സരിക്കും. റായ്ഗഞ്ചിൽ കോൺഗ്രസ് അവകാശവാദം ഉന്നയിക്കുമ്പോഴാണ് സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
പശ്ചിമബംഗാളില്‍ സിപിഎം സിറ്റിംഗ് സീറ്റുകളില്‍ മല്‍സരിക്കുന്നത് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസിനോട് പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പശ്ചിമബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിന് സിപിഎം ധാരണയായിരുന്നു. കേരളത്തിൽ പരസ്പരം മത്സരിക്കുമ്പോഴാണ് കോൺഗ്രസും സിപിഎമ്മും പശ്ചിമബംഗാളിൽ ചരിത്രപരമായ ഒരു നീക്കുപോക്കിന് തയ്യാറായത്.