സിപിഎം സാധ്യതാപട്ടികയായി; ചാലക്കുടിയില്‍ വീണ്ടും ഇന്നസെന്റ്, കാസര്‍കോട്ട് കരുണാകരന് സീറ്റില്ല

By Web TeamFirst Published Mar 5, 2019, 9:51 PM IST
Highlights

പി കരുണാകരന്‍ ഒഴിയെയുള്ള എല്ലാ എംപിമാരും വീണ്ടും മൽസരിക്കാനാണ് സാധ്യത. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ പട്ടിക സംസ്ഥാന സമിതിയിൽ അവതരിപ്പിക്കും.

തിരുവനന്തപുരം:  ചാലക്കുടിയിലെ സിപിഎം സ്ഥാനാർത്ഥിയായി ഇന്നസെന്‍റ് വീണ്ടും മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ജെഡിഎസിൽ നിന്ന് കോട്ടയം സീറ്റ് കൂടി ഏറ്റെടുത്ത് 16 സീറ്റുകളിൽ മൽസരിക്കാനും സിപിഎം ഒരുങ്ങുന്നുവെന്നാണ് സൂചന. ആലപ്പുഴയിൽ എ എം ആരിഫിനെയാണ് പരിഗണിക്കുന്നത്. 

പി കരുണാകരന്‍ ഒഴിയെയുള്ള എല്ലാ എംപിമാരും വീണ്ടും മൽസരിക്കാനാണ് സാധ്യത. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ പട്ടിക സംസ്ഥാന സമിതിയിൽ അവതരിപ്പിക്കും. ചർച്ചകൾക്കുശേഷമാണ് ഇന്നസെന്റിന്റെ പേര് സ്ഥിരീകരിക്കുന്നത്. ലോക് താന്ത്രിക് ജനതാ ദൾ, ജെഡിഎസ് എന്നിവർക്ക് സീറ്റില്ല. കോട്ടയം സീറ്റ് ജെഡിഎസിൽ നിന്ന് പിടിച്ചെടുക്കാനും തീരുമാനമായി. ഇതിൽ ജെ‍ഡിഎസിന് കടുത്ത ഭിന്നതയുണ്ടെന്നാണ് വിലയിരുത്തല്‍. സീറ്റ് കിട്ടിയില്ലെങ്കിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ജെഡിഎസ് നിലപാട് എടുത്തതായാണ് സൂചന. ജെഡിഎസുമായി സിപിഎം നടത്തിയ ഉഭയകക്ഷി ചർച്ച തീരുമാനം ആകാതെ പിരിഞ്ഞു.

സിപിഎം തീരുമാനം വന്നതിന് പിന്നാലെ ജെ‍ഡിഎസ് അടിയന്തര നേതൃയോഗം വിളിച്ചിട്ടുണ്ട്. പുതിയതായി മുന്നണിയിലേക്ക് വന്ന ലോക് താന്ത്രിക് ജനതാദൾ  വടകര ആവശ്യപ്പെട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടിക സംസ്ഥാനസമിതിയിൽ വയ്ക്കും.പാർലമെന്‍റ്, മണ്ഡലം കമ്മിറ്റികളുടെ കൂടി അഭിപ്രായമറിഞ്ഞതിന് ശേഷമാകും സംസ്ഥാന സമിതിയുടെ അന്തിമ തീരുമാനം. സാധ്യതാ പട്ടികയിൽ രണ്ട് സിറ്റിംഗ് എംഎൽഎമാരാണ് ഉള്ളത്. പി കരുണാകരനെ കാസർകോട് പരിഗണിച്ചില്ല. മറ്റെല്ലാ സിപിഎം എംപിമാരും വീണ്ടും മത്സരിക്കാനും ധാരണയായി. 

ചാലക്കുടിയിൽ  ഇന്നസെന്‍റ് വീണ്ടും മല്‍സരിക്കും. ആലപ്പുഴയിൽ അരൂരിലെ സിറ്റിംഗ് എംഎൽഎയായ എഎം ആരിഫ് മല്‍സരിക്കും ഇടുക്കിയില്‍ ജോയ്സ് ജോർജ്, പാലക്കാട് എംബി രാജേഷ്, കണ്ണൂർ പികെ ശ്രീമതി, കോട്ടയം ഡോ സിന്ധുമോൾ ജേക്കബാണ് പരിഗണനയിലുള്ളത്. എറണാകുളത്ത്  പി രാജീവ്,  ആറ്റിങ്ങൽ എ സമ്പത്ത്, മലപ്പുറം വിപി സാനു, ആലത്തൂർ പികെ ബിജു, കൊല്ലം കെഎൻ ബാലഗോപാൽ വടകര കെ ടി കുഞ്ഞിക്കണ്ണൻ അല്ലെങ്കിൽ മുഹമ്മദ് റിയാസ്, കോഴിക്കോട് എ പ്രദീപ് കുമാർ അല്ലെങ്കിൽ വി ശിവദാസനെയുമാണ് പരിഗണിക്കുന്നത്.

click me!