ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റ്; സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ

By Web TeamFirst Published Mar 5, 2019, 8:37 PM IST
Highlights

ഇന്നസെന്റിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. നേരത്തെ ചാലക്കുടിയിൽ രണ്ടാമങ്കത്തിനിറങ്ങുന്നതിനെപ്പറ്റിമുൻപ്രതികരണം ഇന്നസെന്റ് തിരുത്തിയിരുന്നു

തിരുവനന്തപുരം:  ചാലക്കുടിയിൽ ഇന്നസെന്റ് വീണ്ടും മത്സരിക്കും. ഇന്നസെന്റിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. അഞ്ച് വർഷം മണ്ഡലത്തിൽ താൻ നടത്തിയ പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തിയുണ്ടെങ്കിലും ഇനിയൊരങ്കത്തിന് തയ്യാറല്ലെന്ന് നേരത്തെ ഇന്നസെന്റ് തുറന്ന് പറഞ്ഞിരുന്നു. പാർട്ടിയിൽ അർഹതയും കഴിവുമുള്ള ഒരുപാട് പേരുണ്ട്. പുതിയ തലമുറക്ക് വഴിമാറികൊടുക്കുന്നതാണ് ശരിയായ രീതിയെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞത്. എന്നാൽ പാർട്ടി തീരുമാനങ്ങൾക്ക് വിധേയമാകുമെന്ന് ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തിരുന്നു.

ഇതിന് പിന്നാലെയാണ് ചാലക്കുടിയിൽ രണ്ടാമങ്കത്തിനിറങ്ങുന്നതിനെപ്പറ്റിമുൻപ്രതികരണം ഇന്നസെന്റ് തിരുത്തിയത്.  ചാലക്കുടിയിലെ രണ്ടാമങ്കത്തിൽ നിന്ന് പിൻമാറിയാൽ  തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സിപിഎമ്മിന് അത് തിരിച്ചടിയാകുമെന്നും ഇന്നസെന്‍റിന്‍റെ പരാജയം കൊണ്ടാണ് പുതിയ സ്ഥാനാർഥിയെന്ന് വ്യാഖ്യാനിക്കപ്പെടുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് പാര്‍ട്ടി നിര്‍ദേശമനുസരിച്ചായിരുന്നു തീരുമാനം മാറ്റിയതെന്നായിരുന്നു നിരീക്ഷണം.
 

click me!