മോദിയെ പുകഴ്ത്തിയ സിപിഎം കേന്ദ്രകമ്മിറ്റി അംഗത്തിനു സസ്പെൻഷൻ

Published : Mar 04, 2019, 06:37 PM ISTUpdated : Mar 04, 2019, 07:02 PM IST
മോദിയെ പുകഴ്ത്തിയ സിപിഎം കേന്ദ്രകമ്മിറ്റി അംഗത്തിനു സസ്പെൻഷൻ

Synopsis

കേന്ദ്രകമ്മിറ്റി അംഗവും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ സർസയ്യ ആദത്തെ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി കൂടി പങ്കെടുത്ത ബീഡിക്ഷേമനിധി ഉദ്ഘാടന ചടങ്ങിൽ നരേന്ദ്ര മോദിയെ പുകഴ്ത്തിയതിനാണ് സസ്പെൻഷൻ. 

ദില്ലി: പൊതുവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ കേന്ദ്രകമ്മിറ്റി അംഗത്തിന് നേരെ നടപടിയുമായി സിപിഎം. കേന്ദ്രകമ്മിറ്റി അംഗവും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ സർസയ്യ ആദത്തെ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി കൂടി പങ്കെടുത്ത ബീഡിക്ഷേമനിധി ഉദ്ഘാടന ചടങ്ങിൽ നരേന്ദ്ര മോദിയെ പുകഴ്ത്തിയതിനാണ് സസ്പെൻഷൻ. 

അതേസമയം പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനമായി. കോൺഗ്രസും സിപിഎമ്മും ആറു സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ല. എഴു സീറ്റെങ്കിലും സിപിഎം ഒഴിച്ചിട്ടേക്കും. തീരുമാനം ഏകക്ണഠമായിരുന്നില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 

എല്ലാവരും അനുകൂലിച്ചില്ലെങ്കിലും ആരും എതിർത്ത് വോട്ട് ചെയ്തില്ലെന്നാണ് വിശദീകരണം കൂടുതൽ സീറ്റുകളിലെ ധാരണ ഇടതുമുന്നണിയോഗത്തിനു ശേഷം തീരുമാനിക്കും. ഇന്നലെ രാത്രി സീതാറാം യെച്ചൂരി രാഹുൽഗാന്ധിയുമായി സംസാരിച്ച ശേഷമാണ് റായ്ഗഞ്ച് സീറ്റിൽ കോൺഗ്രസ് വിട്ടു വീഴ്ചയ്ക്ക് തയ്യാറായത്. കേരളഘടകത്തിൻറെ ശക്തമായ ഏതിർപ്പു മറികടന്നാണ് ഒടുവിൽ ബംഗാൾ നേത്യത്വം അവരുടെ നിലപാടിന് അംഗീകാരം നേടിയത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?