തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇടത് സംസ്ഥാന നേതൃയോഗങ്ങൾ നാളെ

Published : May 23, 2019, 07:27 PM ISTUpdated : May 23, 2019, 07:31 PM IST
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇടത് സംസ്ഥാന നേതൃയോഗങ്ങൾ നാളെ

Synopsis

കേരളത്തിലെ ഫലം സംബന്ധിച്ച പ്രാഥമികമായ വിലയിരുത്തലാണ് നാളെ നടക്കുക. നാളെത്തെ യോഗത്തിന് ശേഷം വിശദമായ പരിശോധനകളിലേക്ക് ഇരുപാർട്ടികളും കടക്കാൻ സാധ്യത ഉണ്ട്.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഎം - സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ നാളെ ചേരും. എകെജി സെന്‍ററിൽ രാവിലെ പത്തരയ്ക്കാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. സിപിഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലാണ് സിപിഐ എക്സിക്യൂട്ടീവ് യോഗം ചേരുക. കേരളത്തിലെ ഫലം സംബന്ധിച്ച പ്രാഥമികമായ വിലയിരുത്തലാണ് നാളെ നടക്കുക. നാളെത്തെ യോഗത്തിന് ശേഷം വിശദമായ പരിശോധനകളിലേക്ക് ഇരുപാർട്ടികളും കടക്കാൻ സാധ്യത ഉണ്ട്.

ഇരുപതിൽ ഇരുപത് സീറ്റിലും ആധിപത്യം ഉറപ്പിച്ച് യുഡിഎഫ് മുന്നേറിയപ്പോൾ ഇടത് കോട്ടകൾ പോലും കേരളത്തി തകര്‍ന്നടിഞ്ഞു. ഇടത് മുന്നണിയുടെ ഉറച്ച കോട്ടകളിൽ പോലും അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് ഉണ്ടാക്കിയത്. ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫ് വിജയം നേടിയത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?