18 സീറ്റിൽ ജയ സാധ്യതയെന്ന് സിപിഎം; ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നിര്‍ണ്ണായകം

Published : Apr 26, 2019, 01:17 PM ISTUpdated : Apr 26, 2019, 01:31 PM IST
18 സീറ്റിൽ ജയ സാധ്യതയെന്ന് സിപിഎം; ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നിര്‍ണ്ണായകം

Synopsis

12 സീറ്റ് ജയിക്കാൻ ഉറപ്പായ സീറ്റും നിര്‍ണായക മത്സരം നടന്ന ആറിടത്ത് ജയസാധ്യതയും ഉണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ.   

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി 18 സീറ്റ് നേടുമെന്ന് സിപിഎം വിലയിരുത്തൽ . വയനാട്ടിലും മലപ്പുറത്തും ഒഴികെ ബാക്കി മണ്ഡലങ്ങളിലെല്ലാം വിജയസാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ .

12 മണ്ഡലങ്ങളിൽ ഉറച്ച വിജയ പ്രതീക്ഷയുണ്ട്. ആറിടത്ത് നിര്‍ണ്ണായക മത്സരം നടന്നു. ഈ ആറ് മണ്ഡലങ്ങളിൽ വിജയ സാധ്യത തള്ളികളയാനാകില്ലെന്നും സിപിഎം വിലയിരുത്തുന്നു. ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആ കണക്ക് വിശകലനം ചെയ്താണ് സിപിഎം ഈ നിഗമനത്തിലെത്തിയത്.

വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കുന്നത് മുതലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും പ്രചാരണവും പോൾ ചെയ്ത വോട്ടുകളുടെ കണക്കും അടക്കം സമഗ്രമായ വിവരങ്ങളാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത്. കൂടിയ പോളിംഗ് ശതമാനം ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പൊതുവെ ഉള്ള വിലയിരുത്തൽ 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?