
കണ്ണൂർ: കണ്ണൂരിൽ സിപിഎം ജില്ലാ കമ്മിറ്റി യോഗം ചേരുന്നു. യോഗത്തിൽ പി ശശി പങ്കെടുക്കുന്നുണ്ട്. പി ജയരാജൻ ലോക്സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിൽ പുതിയ ജില്ലാ സെക്രട്ടറി ചുമതല മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന് നൽകിയേക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവ സമ്പത്തും ജനകീയ അടിത്തറയും ഉള്ളവരെ തിരികെയെത്തിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. ലൈംഗികആരോപണ വിവാദത്തെത്തുടർന്ന് പാർട്ടി നടപടി നേരിട്ട പി ശശിയെ കഴിഞ്ഞ ജൂലൈയിലാണ് പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുത്തത്. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുള്ള പി ശശിക്ക് മടങ്ങിവരവിൽ ജില്ലാ കമ്മിറ്റിയിലും എതിർപ്പുണ്ടാകാനിടയില്ല.
നേതൃത്വത്തിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് പി ശശി ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.