തളിപ്പറമ്പില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന് ആരോപണം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Published : May 01, 2019, 06:00 PM ISTUpdated : May 01, 2019, 06:22 PM IST
തളിപ്പറമ്പില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന് ആരോപണം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Synopsis

യുഡിഎഫ് പ്രവർത്തകർ ഒന്നിലേറെ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പാന്പുരുത്തിയിലെ ബൂത്ത് കയ്യേറാൻ ശ്രമമെന്നും ആരോപണം . എൽഡിഎഫ് ബൂത്ത് ഏജന്റിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരാതി .


പാമ്പുരുത്തി: തളിപ്പറമ്പില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തുവെന്ന് ആരോപണം. യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടു. യുഡിഎഫ് പ്രവർത്തകർ ഒന്നിലേറെ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സിപിഎം പുറത്ത് വിട്ടത്. പാമ്പുരുത്തിയിലെ ബൂത്ത് കയ്യേറാൻ ശ്രമം നടന്നുവെന്നും സിപിഎം ആരോപിച്ചു. എൽഡിഎഫ് ബൂത്ത് ഏജന്റിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരാതിയില്‍ ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ  മജീദ് പ്രതികരിച്ചു. അനസ് കെ, മുബശിർ ,  സാദിഖ് എന്നിവര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?