ശബരിമലയും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് സിപിഎം സെക്രട്ടേറിയറ്റ്

Published : May 24, 2019, 07:23 PM ISTUpdated : May 24, 2019, 07:57 PM IST
ശബരിമലയും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് സിപിഎം സെക്രട്ടേറിയറ്റ്

Synopsis

 വിശ്വാസികളില്‍ ഒരു വിഭാഗത്തെ വലതുപക്ഷം അടര്‍ത്തിമാറ്റിയെന്നും പരമ്പാരഗതവോട്ടുകള്‍ ഇടതിന് ചോര്‍ന്നെന്നും സിപിഎം സമ്മതിക്കുന്നു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശബരിമലയും ഒരു കാരണമായെന്ന് സിപിഎം സെക്രട്ടേറിയറ്റ്. തെരഞ്ഞെടുപ്പില്‍ ശബരിമലവിഷയേ ആയിട്ടില്ലെന്ന മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും മുന്‍നിലപാട് തിരുത്തിയാണ് ശബരിമലയും തിരിച്ചടിയായെന്ന നിഗമനത്തിലേക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. 

ഇതേക്കുറിച്ച് പാര്‍ട്ടി പ്രത്യേകം പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ സിപിഎം വ്യക്തമാക്കി. വിശ്വാസികളില്‍ ഒരു വിഭാഗത്തെ വലതുപക്ഷം അടര്‍ത്തിമാറ്റിയെന്നും പരമ്പാരഗതവോട്ടുകള്‍ ഇടതിന് ചോര്‍ന്നെന്നും വാര്‍ത്താക്കുറിപ്പില്‍ സിപിഎം സമ്മതിക്കുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്ന് വിശദമായി പരിശോധിക്കുമെന്നാണ് സിപിഎം ഇപ്പോള്‍ പറയുന്നത്. കോണ്‍ഗ്രസ് തകര്‍ന്നെന്നും ഇടതുപക്ഷമാണ് ശക്തിപ്പെടേണ്ടത് എന്ന പ്രചാരണം വേണ്ട രീതിയില്‍ ജനങ്ങളില്‍ എത്തിക്കാനും ഇടത് മുന്നണിക്ക് സാധിച്ചില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?