കോട്ടയത്ത് സിപിഎം മത്സരിക്കും; ജെഡിഎസിന് സീറ്റില്ല, പി കരുണാകരൻ മത്സരിക്കില്ല

Published : Mar 05, 2019, 01:44 PM ISTUpdated : Mar 05, 2019, 02:22 PM IST
കോട്ടയത്ത് സിപിഎം മത്സരിക്കും; ജെഡിഎസിന് സീറ്റില്ല, പി കരുണാകരൻ മത്സരിക്കില്ല

Synopsis

സംസ്ഥാനത്ത് പതിനാറ് സീറ്റിൽ ഇത്തവണ സിപിഎം തന്നെ മത്സരിക്കും. സിറ്റിംഗ് എംപിമാരിൽ പി കരുണാകരൻ ഒഴികെ എല്ലാവരും മത്സര രംഗത്ത് ഉണ്ടാകും 

തിരുവനന്തപുരം : ലോക് സഭാ തെരഞ്ഞെടുപ്പിൽ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജെഡിഎസിന് ഇത്തവണ സീറ്റ് ഉണ്ടാകില്ല. കോട്ടയം സീറ്റിൽ ഇത്തവണ സിപിഎം തന്നെ മത്സരിക്കും. 

സീറ്റ് ചോദിച്ച ഘടക കക്ഷികൾക്കൊന്നും സീറ്റില്ലെന്ന നിലപാടിലാണ് ഇപ്പോൾ സിപിഎം. പത്തനംതിട്ടയുടെ കാര്യത്തിൽ മാത്രം വേണമെങ്കിൽ വീണ്ടുവിചാരം ആകാമെന്നാണ് സിപിഎം പറയുന്നത്.സിറ്റിംഗ് എംപിമാരിൽ പി കരുണാകരൻ ഒഴികെ എല്ലാവരും മത്സര രംഗത്ത് ഉണ്ടാകും .

ഇടുക്കിയിൽ ജോയ്സ് ജോർജ് തന്നെ സ്വതന്ത്ര സ്ഥാനാർഥിയാകും. ആറ്റിങ്ങൽ എ സമ്പത്ത്, പാലക്കാട് എം ബി രാജേഷ്, ആലത്തൂർ പി കെ ബിജു, കണ്ണൂർ പി കെ ശ്രീമതി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും.ചാലക്കുടിയിൽ ഇന്നസെന്‍റിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ചർച്ച തുടരുകയാണ്

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?