പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതി; ക്രൈംബ്രാഞ്ച് അന്വേഷിക്കും

By Web TeamFirst Published May 12, 2019, 10:29 AM IST
Highlights

ബേക്കൽ പൊലീസ് സ്റ്റേഷനിലെ 33 പൊലീസുകാരുടെ പരാതിയിലാണ് നടപടി. ഡിജിപി ലോക്നാഥ് ബെഹ്റയാണ് നിർദേശം നൽകിയത്.

തിരുവനന്തപുരം: യുഡിഎഫ് അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. ഡിജിപി ലോക്നാഥ് ബെഹ്റയാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ പരാതിയിലാണ് നടപടി. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു.

കാസർകോട് ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ 33 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതിയിലാണ് വിശദമായി അന്വേഷണം. പോസ്റ്റല്‍ ബാലറ്റ് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. യുഡിഎഫ് അനുഭാവികളായ പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് നൽകുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്നത്. ഇത് സംബന്ധിച്ച് പൊലീസുകാർ കളക്ടർക്ക് പരാതി നൽകി.

44 പൊലീസുകാർ പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേർക്ക് മാത്രമേ ബാലറ്റ് ലഭിച്ചുള്ളൂ എന്നാണ് പരാതി. പൊലീസുകാർ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്. ഇ മെയിലായാണ് പരാതി നൽകിയത്. എല്ലാ പോസ്റ്റൽ ബാലറ്റുകളും നൽകിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസർ പറയുന്നത്. 

click me!