തെരഞ്ഞെടുപ്പ് കമ്മിഷൻ സത്യസന്ധത തെളിയിക്കണം: പ്രണബ് മുഖർജി

By Web TeamFirst Published May 21, 2019, 4:19 PM IST
Highlights

തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തെ "പെർഫെക്ട്" എന്ന് പുകഴ്ത്തി ഒരു ദിവസം കഴിയും മുൻപാണ് മുൻ രാഷ്ട്രപതി തനിക്ക് ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയത്

ദില്ലി: വോട്ടിങ് മെഷീനുകൾ മാറ്റി സ്ഥാപിക്കുന്നുവെന്ന് ആശങ്കകൾ ഉയരുന്നതിനിടെ  എല്ലാ സംശയങ്ങളും തീർക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ശ്രമിക്കണം എന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തെ "പെർഫെക്ട്" എന്ന് പുകഴ്ത്തി ഒരു ദിവസം കഴിയും മുൻപാണ് മുൻ രാഷ്ട്രപതി തനിക്ക് ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയത്.

"ജനവിധി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിൽ എനിക്ക് ആശങ്കയുണ്ട്. വോട്ടിങ് മെഷീനുകളുടെ സുരക്ഷ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വമാണ്" എന്നും പ്രണബ് മുഖർജി പറഞ്ഞു.

"ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങൾ ചോദ്യം ചെയ്യുന്ന ഊഹാപോഹങ്ങൾക്ക് ഇടം നൽകരുത്. ജനവിധി പരമപവിത്രമാണ്. അത് ലവലേശം സംശയത്തിന് കാരണമാകരുത്," പ്രണബ് മുഖർജിയുടെ പത്രക്കുറിപ്പിൽ പറയുന്നു.

"നമ്മുടെ സ്ഥാപനങ്ങളിൽ വിശ്വസിക്കുന്നവനെന്ന നിലയിൽ അതിലെ ജീവനക്കാരാണ് ഈ സ്ഥാപനങ്ങൾ എങ്ങിനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

Please read my statement below. pic.twitter.com/UFXkbv06Ol

— Pranab Mukherjee (@CitiznMukherjee)

"സ്ഥാപനത്തിന്റെ സത്യസന്ധത തെളിയിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാത്രം ഉത്തരവാദിത്വമാണ്. എല്ലാ ഊഹാപോഹങ്ങളെയും തള്ളിക്കളയുന്ന വിധം അത് തെളിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് സാധിക്കണം," അദ്ദേഹം പറഞ്ഞു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

 

click me!