ഡാനിഷ് പൗരത്വമായതിനാല്‍ വോട്ട് ചെയ്യാനാകില്ലെന്ന് പറഞ്ഞവര്‍ക്ക് ദീപികയുടെ മറുപടി

By Web TeamFirst Published Apr 29, 2019, 7:12 PM IST
Highlights

ഡാനിഷ് പൗരത്വമായതിനാല്‍ ദീപികയ്ക്ക് വോട്ട് ചെയ്യാനാകില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു

മുംബൈ: ഗോസിപ്പുകളെ കാറ്റില്‍ പറത്തി വോട്ട് ചെയ്തതിന്‍റെ ചിത്രവുമായി ദീപിക പദുക്കോണ്‍. ഡെന്‍മാര്‍ക്കിന്‍റെ തലസ്ഥാനം കോപ്പന്‍ഹേഗനില്‍ ജനിച്ചതിനാല്‍ ഡാനിഷ് പൗരത്വമാണ് ദീപികയ്ക്കുള്ളതെന്നും അതിനാല്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തിങ്കളാഴ്ച മുംബൈയില്‍ വോട്ട് ചെയ്ത താരം ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു.

എന്‍റെ സ്വദേശത്തേക്കുറിച്ചോ , ഞാനാരാണ് എന്ന കാര്യത്തിലോ എനിക്ക് സംശയമില്ല.  എന്നാല്‍ എന്നെക്കുറിച്ച് ആശങ്കയുള്ളവര്‍ക്കായി... ജയ് ഹിന്ദ് എന്നായിരുന്നു ചിത്രത്തോടൊപ്പം ദീപിക പങ്കുവെച്ച  വാക്കുകള്‍. തനിക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ട്. നിരവധി പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ഞാനൊരു ഇന്ത്യന്‍ പൗരയാണ് എന്ന് ദീപിക അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ പറഞ്ഞതായി ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

Never has there been any doubt in my mind about who I am or where I’m https://t.co/Iv1nhLQWqD for those of you confused on my behalf...please don’t be!Jai Hind!🙏🏽 pic.twitter.com/8ZYj1g0r9u

— Deepika Padukone (@deepikapadukone)
click me!