നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ തകർത്തു: ന്യായ് എല്ലാം ശരിയാക്കുമെന്ന് രാഹുൽ ഗാന്ധി

Published : Apr 13, 2019, 09:06 PM IST
നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ തകർത്തു: ന്യായ് എല്ലാം ശരിയാക്കുമെന്ന് രാഹുൽ ഗാന്ധി

Synopsis

നരേന്ദ്രമോദിയുടെ ഭരണം ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയെ തകർത്തെന്നും ന്യായ് പദ്ധതിയിലൂടെയാവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കോൺഗ്രസ് പുനരുജ്ജീവിപ്പിക്കുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

മൈസുരു: നോട്ട് നിരോധനത്തിലൂടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർന്നെന്ന് രാഹുൽ ഗാന്ധി. മൈസുരുവിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായ് പദ്ധതിയിലൂടെയാവും കോൺഗ്രസ് ഇതിനെ പുനരുജ്ജീവിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ ഏറ്റവും വലിയ കാപട്യമായിരുന്നു നോട്ട് നിരോധനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നോട്ട് നിരോധനത്തിലൂടെ വ്യവസായിക ശാലകൾ അടച്ചു. തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. ന്യായ് പദ്ധതി നിങ്ങളുടെ കൈയ്യിൽ പണം എത്തിക്കും. പണം കൈയ്യിൽ കിട്ടിയാൽ നിങ്ങൾ സാധനങ്ങൾ വാങ്ങും. ഉൽപ്പാദനം ഉയരും, ആളുകൾക്ക് ജോലി കിട്ടും, സമ്പദ് വ്യവസ്ഥ ശക്തിപ്പെടും. ലക്ഷക്കണക്കിന് യുവാക്കൾക്ക് ജോലി ലഭിക്കും," രാഹുൽ ഗാന്ധി പറഞ്ഞു.

സർക്കാർ തലത്തിലുള്ള 22 ലക്ഷം ഒഴിവുകൾ നികത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജയിച്ചാൽ ഞങ്ങൾ ജിഎസ്‌ടിയിൽ മാറ്റം വരുത്തും. പിന്നെ ഒറ്റ നികുതിയേ ഉണ്ടാകൂ. പല സ്ലാബുകൾ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോദി എപ്പോഴും കള്ളങ്ങളാണ് പറയുന്നതെന്ന് പറഞ്ഞ അദ്ദേഹം, പ്രധാനമന്ത്രി 100 ശതമാനം കള്ളനാണെന്നും പറഞ്ഞു.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?