രാഷ്ട്രീയത്തിൽ നിന്നും വിരമിക്കില്ല; രാഹുൽ പ്രധാനമന്ത്രിയായാൽ ഒപ്പം ഉണ്ടാകും; ദേവഗൗഡ

By Web TeamFirst Published Apr 19, 2019, 9:12 AM IST
Highlights

മോദി പാർലമെന്റിൽ എത്തുന്നതിൽ മാത്രമാണ് തന്റെ ആശങ്ക മുഴുവനും. അക്കാര്യം അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടെന്നും ദേവഗൗഡ പറഞ്ഞു.

ബെംഗളൂരു: കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി പ്രധാനമന്ത്രിയായാൽ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്നും സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കില്ലെന്നും മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവഗൗഡ. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും  ദേവഗൗഡ പറഞ്ഞു.

'തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മൂന്ന് വർഷം മുമ്പ് ഞാൻ പറഞ്ഞിരുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണ് ഇപ്പോൾ മത്സരിക്കുന്നത്. ഇവിടെ ഒന്നും മറച്ചു പിടിക്കാനില്ല. എനിക്ക് പ്രത്യേകിച്ച് ആ​ഗ്രഹങ്ങൾ ഒന്നും തന്നെ ഇല്ല. പക്ഷെ സജീവ രാഷ്ട്രീയത്തിൽ നിന്നും ഞാൻ വിരമിക്കില്ല'- ദേവഗൗഡ പറഞ്ഞു.

ദേവഗൗഡ പ്രധാനമന്ത്രിയാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രിയും മകനുമായ എച്ച്ഡി കുമാരസ്വാമിയുടെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പ്രധാനമന്ത്രി ആകുന്നതിനെ കുറിച്ച് ആശങ്കയില്ല. മോദി പാർലമെന്റിൽ എത്തുന്നതിൽ മാത്രമാണ് തന്റെ ആശങ്ക മുഴുവനും. അക്കാര്യം അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടെന്നും ദേവഗൗഡ പറഞ്ഞു.

ചെറിയ പാർട്ടിയായിട്ടു കൂടി തങ്ങളെ പിന്തുണക്കുക എന്നത് സോണിയാ ഗാന്ധിയുടെ തീരുമാനമായിരുന്നു. അതുകൊണ്ട് കോൺ​ഗ്രസിനൊപ്പം നിൽക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്നും ദേവഗൗഡ ചൂണ്ടിക്കാട്ടി. കര്‍ണാടകത്തിലെ തുംകൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ബിജെപിയുടെ ജിഎസ് ബസ്വരാജിനോടാണ് ദേവഗൗഡ     മത്സരിച്ചത്.
 

click me!