പ്രചാരണ വേദികളിൽ പോകുന്നത് ഭജന പാടാനല്ല; യോ​ഗി ആദിത്യനാഥ്

Published : May 03, 2019, 06:14 PM ISTUpdated : May 03, 2019, 06:19 PM IST
പ്രചാരണ വേദികളിൽ പോകുന്നത് ഭജന പാടാനല്ല;  യോ​ഗി ആദിത്യനാഥ്

Synopsis

'ജനങ്ങളുടെ മുൻപിൽ പ്രതിപക്ഷത്തിന്റെ ദൗർബല്യത്തെ ഉയർത്തിക്കാട്ടുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കോൺ​ഗ്രസാണോ സമാജ് വാദി പാർട്ടിയാണോ ഞങ്ങളെ അപകീർത്തിപ്പെടുത്തുന്നതെന്ന് നോക്കാറില്ല. ഞങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും'- ആദിത്യനാഥ് ചോദിച്ചു.

ലഖ്നൗ: പ്രചാരണ വേദികളിൽ പോകുന്നത് ഭജന പാടാനല്ലെന്നും പ്രതിപക്ഷ പാർട്ടികൾക്കെതിരെ സംസാരിക്കാനും പരാജയപ്പെടുത്താനുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ  എസ്പി നേതാവിനെ 'ബാബറിന്റെ പിന്‍ഗാമി' എന്ന് വിളിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ യോ​ഗിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ജനങ്ങളുടെ മുൻപിൽ പ്രതിപക്ഷത്തിന്റെ ദൗർബല്യത്തെ ഉയർത്തിക്കാട്ടുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കോൺ​ഗ്രസാണോ സമാജ് വാദി പാർട്ടിയാണോ ഞങ്ങളെ അപകീർത്തിപ്പെടുത്തുന്നതെന്ന് നോക്കാറില്ല. ഞങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും'- ആദിത്യനാഥ് ചോദിച്ചു.

ഏപ്രില്‍ 19-ന് ഉത്തര്‍പ്രദേശിലെ സാംബാലില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയെ ബാബറിന്റെ പിന്‍ഗാമി എന്നു വിശേഷിപ്പിച്ചതിനായിരുന്നു യോഗിക്ക് അവസാനമായി നോട്ടീസ് ലഭിച്ചത്. ബാബറിന്റെ പിന്‍ഗാമികളെന്ന് വിളിക്കുന്നവർക്ക്, ബജ്രംഗ്ബലിയെ എതിർക്കുന്നവർക്ക് നിങ്ങൾ രാജ്യം കൈമാറുമോ എന്നായിരുന്നു പ്രസം​ഗത്തിനിടെ യോ​ഗി ചോദിച്ചത്. മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ത്ഥി ഷഫീഖർ റഹ്മാൻ ബാർക്കിനെ ഉദ്ദേശിച്ചായിരുന്നു യോ​ഗിയുടെ പരാമര്‍ശം. മു​ഗൾ ഭരണാധികാരി ബാബറിന്റെ പിൻ​ഗാമിയാണ് താനെന്ന് ഷഫീഖർ റഹ്മാൻ മുമ്പ് പറഞ്ഞിരുന്നു. 

യോ​ഗിയുടെ പ്രസ്താവന പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് കമ്മീഷന്‍റെ നടപടി. നോട്ടീസിൽ 24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാൻ കമ്മീഷൻ നിര്‍ദേശിച്ചു.'പച്ച വൈറസ്', 'ബജ്‍രംഗ് ബലി',  'അലി', 'മോദി സേന' തുടങ്ങിയ വിദ്വേഷ, വർഗീയപരാമർശം നടത്തിയതിനെ തുടർന്ന് യോ​ഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷൻ 72 മണിക്കൂര്‍ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?