'മോദി തരംഗമെവിടെ? എനിക്ക് കാണാനില്ലല്ലോ? ഉള്ളത് ജനരോഷം മാത്രം', പ്രിയങ്ക ഗാന്ധി പറയുന്നു

Published : May 03, 2019, 05:30 PM ISTUpdated : May 03, 2019, 06:17 PM IST
'മോദി തരംഗമെവിടെ? എനിക്ക് കാണാനില്ലല്ലോ? ഉള്ളത് ജനരോഷം മാത്രം', പ്രിയങ്ക ഗാന്ധി പറയുന്നു

Synopsis

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചപ്പോൾ. ആദ്യമായാണ് പ്രിയങ്ക ഒരു മലയാളം ചാനലിന് അഭിമുഖം നൽകുന്നത്. 

റായ്‍ബറേലി: സഹോദരന്‍റെ സ്വന്തം മണ്ഡലമായ റായ്‍ബറേലി. രാഹുൽ ഗാന്ധിക്ക് വേണ്ടി ഇവിടെ പൊടി പാറിയ പ്രചാരണത്തിലാണ് പ്രിയങ്കാ ഗാന്ധി. റായ്‍ബറേലിയിൽ നിന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു. ആദ്യമായാണ് പ്രിയങ്ക ഒരു മലയാളം ചാനലിന് അഭിമുഖം നൽകുന്നത്. 

രാജ്യത്ത് മോദി തരംഗമെന്ന ബിജെപി വാദങ്ങളെ പ്രിയങ്ക അമ്പേ തള്ളിക്കളയുന്നു. എവിടെയാണ് മോദി തരംഗം? എനിക്ക് കാണാനാകുന്നില്ലല്ലോ? ആകെ കാണാൻ കഴിയുന്നത് രോഷാകുലരായ ജനങ്ങളെ മാത്രമാണ് - പ്രിയങ്കാ ഗാന്ധി പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതിത്വപരമായി പെരുമാറുന്നുവെന്ന ആരോപണങ്ങളും പരാതികളും വ്യാപകമായി ഉയരുന്നുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. സഹോദരൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ നിന്ന് മികച്ച റിപ്പോർട്ടുകളാണ് കിട്ടുന്നതെന്നും നല്ല പ്രതീക്ഷയാണുള്ളതെന്നും പ്രിയങ്ക പറ‌ഞ്ഞു. 

പ്രശാന്ത് രഘുവംശം: ബിജെപി പറയുന്നത് രാജ്യത്ത് മോദി സുനാമിയാണെന്നാണ്. അത് ശരിയാണോ? മോദി തരംഗമുണ്ടോ രാജ്യത്ത്?

പ്രിയങ്ക: എനിക്കത് കാണാനാകുന്നില്ലല്ലോ? ജനങ്ങളിൽ ദുരിതവും, രോഷവും മാത്രവുമാണ് എനിക്ക് കാണാനാകുന്നത്. ജോലിയില്ലാത്ത യുവാക്കൾക്കിടയിൽ, ഗ്രാമങ്ങളിൽ കർഷകർക്കിടയിലെല്ലാമുള്ള ആ രോഷം ബിജെപിക്കെതിരായ തരംഗമായിട്ടാണ് മാറാൻ പോകുന്നത്.

സിന്ധു സൂര്യകുമാർ: തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതിത്വത്തോടെ പെരുമാറുന്നെന്ന ആരോപണത്തെക്കുറിച്ച്?

പ്രിയങ്ക: തീർച്ചയായും അത്തരം ആരോപണങ്ങളും പരാതികളും ഉയരുന്നുണ്ട്. ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ അത്തരം ഒരു ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഞാനിപ്പോൾ ഉയർത്തുന്നില്ല. പക്ഷേ തുല്യനീതിയോടെ എല്ലാ രാഷ്ട്രീയപാർട്ടികളോടും പെരുമാറാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബാധ്യസ്ഥരാണ്.

പ്രശാന്ത് രഘുവംശം: വയനാട്ടിൽ നിന്ന് എന്താണ് റിപ്പോർട്ടുകൾ?

പ്രിയങ്ക: നല്ല റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. അവിടെ നല്ല പ്രതീക്ഷയാണുള്ളത്.

ചുറ്റും മുദ്രാവാക്യങ്ങളുയരുന്നു. പ്രിയങ്ക നടന്ന് നീങ്ങുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?