നായര്‍ വോട്ട് കിട്ടിയില്ല, പൂഞ്ഞാറിൽ മൂന്നാം സ്ഥാനത്ത് , കെ സുരേന്ദ്രൻ പതറിയ വഴി

By Web TeamFirst Published May 23, 2019, 8:06 PM IST
Highlights

ശബരിമല സമരത്തിന്‍റെ കേന്ദ്രമായ പത്തനംതിട്ടയിൽ  ഇടതിന്‍റെയും യുഡിഎഫിന്‍റെയും വോട്ടുകൾ ചോർത്താനായിട്ടും സുരേന്ദ്രന് രണ്ടാമത് എത്താൻ പോലും സാധിച്ചില്ല.

പത്തനംതിട്ട: ശബരിമല സമരത്തിന്‍റെ കേന്ദ്രമായ പത്തനംതിട്ടയിൽ പ്രതീക്ഷയോടെ മത്സരത്തിനിറങ്ങിയിട്ടും കെ സുരേന്ദ്രൻ പച്ചതൊട്ടില്ല.  ഇടതിന്‍റെയും യുഡിഎഫിന്‍റെയും വോട്ടുകൾ ചോർത്താനായിട്ടും സുരേന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

എൻഎസ്എസിന്‍റെ പിന്തുണ കിട്ടാതിരുന്നതാണ് ആറന്മുളയിലടക്കം സുരേന്ദ്രന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. ശബരിമലയിൽ പിണറായി സർക്കാറിനെതിരെ കടുത്ത നിലപാടെടുത്ത എൻഎസ്എസ് സുരേന്ദ്രന് വോട്ട് ചെയ്താൽ വീണ ജയിക്കുമെന്ന സാഹചര്യത്തിൽ ആൻറോയെ സഹായിച്ചെന്നാണ് ബിജെപി കണക്ക് വിശദീകരണം. 

അമിത്ഷായും യോഗി ആദിത്യനാഥുമൊക്കെ പലവട്ടം പ്രചാരണത്തിനെത്തിയ പത്തനംതിട്ടയിൽ വലിയ വിജയ പ്രതീക്ഷയാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ശബരിമല സമര നായകനെന്ന നിലയിൽ അവതരിപ്പിച്ച് മത്സരത്തിനിറക്കിയിട്ടും വോട്ട് പിടിച്ചതിൽ കവിഞ്ഞ് ഒരു ചലനവും ഉണ്ടാക്കാൻ കെ സുരേന്ദ്രന് കഴിഞ്ഞില്ല.

പിസി ജോർജ് എൻഡിഎയിൽ എത്തിയതും വലിയ പ്രതീക്ഷയായിരുന്നു ബിജെപിക്ക്. എന്നാൽ പിസി ജോര്‍ജ്ജിന്‍റെ ശക്തി കേന്ദ്രമായ പൂഞ്ഞാറിൽ പോലും കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക്  പോയി.

ശബരിമല പ്രശ്നത്തിൽ പ്രതിരോധത്തിലായെങ്കിലും ത്രികോണ മത്സരത്തിൽ കെ സുരേന്ദ്രനെ പിന്തള്ളി രണ്ടാമതത്തെത്തിയതിൽ ഇടത് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജിന്  ആശ്വസിക്കാം. എട്ട് ശതമാനം പോളിംഗ് കൂടിയപ്പോോൾ ആൻറോ 2014 നെക്കാൾ 22000 ത്തോോളം വോട്ടു അധികം നേടി. വീണ നേടിയത് 33000 അധികംം വോട്ട്. സുരേന്ദ്രൻ പക്ഷെ കൂടുതലായി പിടിച്ചത് 1.5600 വോട്ടാണ്

click me!