വിരമിക്കാൻ അനുമതി കിട്ടാത്തത് കൊണ്ട് മാത്രമാണ് മത്സരിക്കാത്തത് ; ജേക്കബ് തോമസ്

Published : Apr 01, 2019, 01:42 PM ISTUpdated : Apr 01, 2019, 03:03 PM IST
വിരമിക്കാൻ അനുമതി കിട്ടാത്തത്  കൊണ്ട് മാത്രമാണ് മത്സരിക്കാത്തത് ; ജേക്കബ് തോമസ്

Synopsis

സ്ഥാനാര്‍ത്ഥിയാകാൻ കഴിയില്ല. സ്വയം വിരമിക്കലിന് അനുമതി കിട്ടാത്തത് കൊണ്ട് മാത്രം മത്സര രംഗത്ത് നിന്ന് പിൻമാറുകയാണെന്ന് ജേക്കബ് തോമസ്.

കൊച്ചി: സ്വയം വിരമിക്കൽ അപേക്ഷയിൽ തീര്‍പ്പാകാത്തത് കൊണ്ട് ലോക് സഭാ തെര‍ഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാകാൻ കഴിയില്ലെന്ന് ജേക്കബ് തോമസ്. അത് കൊണ്ട് ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് പിൻമാറുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു. 

സ്ഥാനാര്‍ത്ഥിയാകാൻ കഴിയില്ലെങ്കിലും ജനാധിപത്യ പ്രക്രിയയിൽ സജീവമായി ഉണ്ടാകുമെന്നും ജേക്കബ് തോമസ് അറിയിച്ചു. പ്രചാരണ രംഗത്ത് ഉണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. സേവന അവകാശം സാധാരണ ജനങ്ങൾക്ക് പോലും കിട്ടാത്ത സാഹചര്യമാണ് നിലവിൽ സംസ്ഥാനത്ത് ഉള്ളതെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി.

ജേക്കബ് തോമസ് മാധ്യമങ്ങളെ കാണുന്നു; ചിത്രം സജയകുമാര്‍ 

20-20യുടെ പ്രവർത്തനങ്ങളുമായി യോജിച്ചു പ്രവർത്തിക്കും. വിമരമിക്കൽ അപേക്ഷ വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ജേക്കബ് തോമസ് അറിയിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?