ഒരു വർഷത്തിനുള്ളിൽ 22 ലക്ഷം സർക്കാർ തൊഴിൽ ​ഒഴിവുകളിൽ നിയമനം നടത്തുമെന്ന് രാഹുൽ ​ഗാന്ധി

Published : Apr 01, 2019, 01:14 PM IST
ഒരു വർഷത്തിനുള്ളിൽ 22 ലക്ഷം സർക്കാർ തൊഴിൽ ​ഒഴിവുകളിൽ നിയമനം നടത്തുമെന്ന് രാഹുൽ ​ഗാന്ധി

Synopsis

അധികാരത്തിലേറിയാൽ 22 ലക്ഷം സർക്കാർ തൊഴിൽ ഒഴിവുകളിൽ നിയമനം നടത്തുമെന്നാണ് പാർട്ടി അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ വാ​ഗ്ദാനം. ഒരു വർഷത്തിനുള്ളിൽ ഈ വാ​ഗ്ദാനം പാലിക്കുമെന്നും രാഹുൽ ​ഗാന്ധി ഉറപ്പ് നൽകുന്നു.

ദില്ലി: ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാ​ഗ്ദാനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. അധികാരത്തിലേറിയാൽ 22 ലക്ഷം സർക്കാർ തൊഴിൽ ഒഴിവുകളിൽ നിയമനം നടത്തുമെന്നാണ് പാർട്ടി അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ വാ​ഗ്ദാനം. ഒരു വർഷത്തിനുള്ളിൽ ഈ വാ​ഗ്ദാനം പാലിക്കുമെന്നും രാഹുൽ ​ഗാന്ധി ഉറപ്പ് നൽകുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാഹുലിന്റെ  വാ​ഗ്ദാനം. 

22 ലക്ഷം സർക്കാർ തൊഴിലവസരങ്ങളാണുള്ളത്. ഇവയിലൊന്നിലും നിയമനം നടന്നിട്ടില്ല. 2020 മാർച്ച് 31 ഓടെ ഇവ നികത്തും. ആരോ​ഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഫണ്ട് കേന്ദ്രം ഓരോ സംസ്ഥാനത്തിനും കൈമാറും. മോദി സർക്കാരിന്റെ കീഴിൽ തൊഴിലില്ലായ്മ വർദ്ധിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ​ഗാന്ധിയുടെ ഈ വാ​ഗ്ദാനം. കൂടാതെ പാവപ്പെട്ടവർക്ക് മിനിമം വേതനം, പുതിയ സംരംഭകർക്ക് ബിസിനസ് തുടങ്ങാൻ നികുതിയിളവ് തുടങ്ങിയ വാ​ഗ്ദാനങ്ങളും രാഹുൽ നൽകിയിട്ടുണ്ട്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?