270 വോട്ടർ ഐഡിയുമായി ഡിഎംകെ നേതാക്കൾ; പിടികൂടിയത് വാഹന പരിശോധനക്കിടയിൽ

Published : Apr 03, 2019, 11:29 AM ISTUpdated : Apr 03, 2019, 01:13 PM IST
270 വോട്ടർ ഐഡിയുമായി ഡിഎംകെ നേതാക്കൾ; പിടികൂടിയത് വാഹന പരിശോധനക്കിടയിൽ

Synopsis

സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും തിരിച്ചറിയൽ രേഖകൾ ആണെന്നും പൊലീസിന്‍റേത്  അനാവശ്യ  നടപടിയെന്നുമാണ് പിടിയിലായ ഡിഎംകെ നേതാക്കൾ പറയുന്നത്

ചെന്നൈ: വോട്ടര്‍ ഐഡികളുമായി ഏഴ് ഡിഎംകെ പ്രവര്‍ത്തകര്‍ പിടിയിലായി. ചെന്നൈ മേടവാക്കത്ത് തമിഴ്നാട് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാറില്‍ നിന്ന് തിരിച്ചറിയില്‍ രേഖകള്‍ കണ്ടെത്തിയത്. ഡിഎംകെ വാര്‍ഡ് സെക്രട്ടറി ഉള്‍പ്പടെയുള്ള നേതാക്കളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും തിരിച്ചറിയൽ രേഖകൾ ആണെന്നും പൊലീസിന്‍റേത്  അനാവശ്യ  നടപടിയെന്നുമാണ് പിടിയിലായ ഡിഎംകെ നേതാക്കൾ പറയുന്നത്. 

മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ 121 കോടി രൂപയോളമാണ് ഇതുവരെ തമിഴ്നാട്ടില്‍ നിന്ന് ഫ്ലയിങ്ങ് സ്വകാഡും ആദായനികുതി വകുപ്പും ചേര്‍ന്ന് പിടിച്ചെടുത്തത്. അറൂന്നൂറ് കിലോ സ്വര്‍ണവും വിവിധ ഇടങ്ങളില്‍ നിന്ന് പിടികൂടിയിരുന്നു. ഡിഎംകെ ട്രഷറര്‍ ദുരൈമുരുകന്‍റെ ഉടമസ്ഥതിയിലുള്ള ഗോഡൗണില്‍ നിന്ന് 12 കോടിയോളം രൂപ കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?