രാഹുൽ വരുമോ എന്ന് അറിയില്ല; സ്ഥാനാര്‍ത്ഥി ആകണമെന്നാണ് ആഗ്രഹമെന്ന് ചെന്നിത്തല

Published : Mar 28, 2019, 01:01 PM IST
രാഹുൽ വരുമോ എന്ന് അറിയില്ല; സ്ഥാനാര്‍ത്ഥി ആകണമെന്നാണ് ആഗ്രഹമെന്ന് ചെന്നിത്തല

Synopsis

രാഹുൽ വരുമോ എന്ന് അറിയില്ല, അറിയാമെങ്കിൽ പറയാതെ ഇരിക്കുന്നതെന്തിനെന്ന് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: രാഹുൽ ഗാന്ധി വരുമോ എന്ന് തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മത്സരിക്കുമോ എന്ന്  അറിയാമെങ്കിൽ അത് പറയില്ലേ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയും. അന്തിമ തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണഅ പ്രതീക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഞങ്ങളുടെ ആഗ്രഹമാണ് രാഹുൽ മത്സരിക്കണമെന്നുള്ളത് തീരുമാനം രാഹുലും എഐസി സിയും എടുക്കുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. രാഹുൽ വരുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് നേരത്തെ ഉമ്മൻചാണ്ടിയും പ്രതികരിച്ചിരുന്നു. 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?