വാട്സ് ആപ്പ് പ്രചരണം തെറ്റ്; സംസ്ഥാനത്ത് ഡ്രൈ ഡേ വോട്ടെണ്ണൽ ദിവസമായ 23നു മാത്രം

Published : May 21, 2019, 08:15 PM ISTUpdated : May 21, 2019, 08:26 PM IST
വാട്സ് ആപ്പ് പ്രചരണം തെറ്റ്; സംസ്ഥാനത്ത് ഡ്രൈ ഡേ വോട്ടെണ്ണൽ ദിവസമായ 23നു മാത്രം

Synopsis

നേരത്തെ ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വോണ്ണെല്‍ തീരും വരെ മദ്യഷോപ്പുകള്‍ അവധിയായിരിക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടന്നിരുന്നു. 

കൊച്ചി: വോട്ടണ്ണലിന്റെ ഭാ​ഗമായി ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വോണ്ണെല്‍ തീരും വരെ മദ്യവിൽപനശാലകൾ അവധിയായിരിക്കുമെന്ന പ്രചാരണം തെറ്റെന്ന് എക്‌സൈസ് വകുപ്പ്. വോട്ടെണ്ണൽ ദിവസമായ 23നു മാത്രമായിരിക്കും സംസ്ഥാനത്ത് ഡ്രൈ ഡേ. ഇക്കാര്യം നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും അതിൽ മാറ്റങ്ങൾ ഒന്നും ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

നേരത്തെ ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വോണ്ണെല്‍ തീരും വരെ മദ്യഷോപ്പുകള്‍ അവധിയായിരിക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടന്നിരുന്നു. സംശയ നിവാരണത്തിന് എക്സൈസ് കമ്മീഷണർ ഓഫീസിലേക്കു നിരവധി കോളുകൾ വരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?