തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വന്തം മൊബൈൽ 'ആപ്പ്'; വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം അറിയാം

By Web TeamFirst Published May 23, 2019, 7:34 AM IST
Highlights

വോട്ടെണ്ണലിന്റെ ട്രന്റും ഫലങ്ങളും ഈ ആപ്പിലൂടെ അപ്പപ്പോൾ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലവും ട്രന്റും ജനങ്ങളിലേക്ക് എത്തിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ മൊബൈൽ ആപ്പ് പുറത്തിറക്കി. വോട്ടർ ഹെൽപ്‌ലൈൻ മൊബൈൽ ആപ് എന്നാണ് ഇതിന്റെ പേര്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിന് പുറമെ വോട്ടർ ഹെൽപ്‌ലൈൻ മൊബൈൽ ആപ്ലിക്കേഷനിലും വോട്ടെണ്ണലിന്റെ വിവരങ്ങൾ തത്സമയം അറിയാനാവും.

രാവിലെ എട്ട് മണി മുതൽ ഈ ആപ്ലിക്കേഷനിൽ വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങൾ അറിയാനാവും. തങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ട സ്ഥാനാർത്ഥിയെ ബുക്‌മാർക് ചെയ്യാനും ഇവരുടെ ഫലം എളുപ്പത്തിലും വേഗത്തിലും ആപ്പിലൂടെ ലഭിക്കാനുള്ള സൗകര്യവും ഉണ്ട്. ആൻഡ്രോയ്‌ഡ് ഫോണുകളിലും ഐഫോണുകളിലും ആപ്പ് ഉപയോഗിക്കാം. ആപ് സ്റ്റോറിൽ ഇത് ലഭ്യമാണ്.

click me!