വർഗീയ പ്രചാരണം; കമ്പ്യൂട്ടർ ബാബയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

By Web TeamFirst Published May 9, 2019, 10:05 PM IST
Highlights

സംഭവത്തിൽ 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിൽ നിർദ്ദേശിക്കുന്നു. 

ദില്ലി:സ്വയം പ്രഖ്യാപിത ആൾ ദൈവം കമ്പ്യൂട്ടർ ബാബയ്ക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്.  ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ് വിജയ് സിംഗിന് വേണ്ടി വർഗീയ വികാരം ഇളക്കുന്നതരത്തിൽ പ്രചാരണം നടത്തിയെന്ന് കാണിച്ച്  ബിജെപി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.

സംഭവത്തിൽ 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിൽ നിർദ്ദേശിക്കുന്നു. ദിഗ് വിജയ് സിംഗിന്‍റെ വിജയത്തിനായി കമ്പ്യൂട്ടർ ബാബ നടത്തിയ യാഗം  നേരെത്തെ വിവാദമായിരുന്നു.

മധ്യപ്രദേശിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ശിവ് രാജ് സിംഗ് ചൗഹാൻ സർക്കാരിന്‍റെ കാലത്ത് മന്ത്രി പദവി ഉണ്ടായിരുന്ന സന്യാസിയാണ് കമ്പ്യൂട്ടർ ബാബ. എന്നാൽ രാമക്ഷേത്രമടക്കമുള്ള വിഷയത്തിൽ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ശേഷമാണ് കമ്പ്യൂട്ടർ ബാബ കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ് വിജയ് സിംഗിന്‍റെ പാളയത്തിലെത്തിയത്.


 

click me!