ഉറങ്ങിയത് മൂന്നു മണിക്കൂർ മാത്രം, തെരഞ്ഞെടുപ്പിന് ശേഷവും വിശ്രമിച്ചില്ലെന്ന് കെ എസ് രാധാകൃഷ്ണൻ

By Web TeamFirst Published May 21, 2019, 11:52 PM IST
Highlights

രാജ്യത്തിന്‍റെ തലവര അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കൊടും ചൂടിൽ നാടിളക്കിയുള്ള പ്രചാരണത്തിന് ശേഷം സ്ഥാനാർത്ഥികൾ എവിടെയായിരുന്നു. കൂട്ടലും കിഴിക്കലും കഴിയുകയായിരുന്നോ നേതാക്കൾ ? കേൾക്കാം ആ യമണ്ടൻ വോട്ടുകഥകൾ.

ആലപ്പുഴ: ജീവിത്തിൽ ആദ്യമായി നേരിട്ട തെരഞ്ഞെടുപ്പിലൂടെ ഇതുവരെ പഠിക്കാത്ത പലതും പഠിക്കാൻ കഴിഞ്ഞുവെന്ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയും  പിഎസ്‍സി മുൻ ചെയർമാനുമായ കെ എസ് രാധാകൃഷ്ണൻ.

ആളുകളുമായി നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു. പലതും പഠിക്കാൻ കഴിഞ്ഞെങ്കിലും കടുത്ത ചൂടിൽ നീണ്ട നാളത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ശരീരത്തെ വല്ലാതെ ക്ഷീണിപ്പിച്ചു. മൂന്ന് മൂന്നര മണിക്കൂർ മാത്രമാണ് ഉറങ്ങിയിരുന്നത്. പ്രചാരണത്തിന്‍റെ ക്ഷീണമുണ്ടായിരുന്നെങ്കിലും അതിന്‍റെ പേരിൽ നേരെത്തെ നിശ്ചയിച്ച പരിപാടികളൊന്നും മുടക്കിയില്ലെന്നും കെ എഎസ് രാധാകൃഷ്ണൻ പറഞ്ഞു.

കേരളത്തിൽ ശബരിമല തരംഗമുണ്ടാവുകയാണെങ്കിൽ ഒന്നിലധികം സീറ്റുകളിൽ എൻഡിഎ വിജയിക്കുമെന്നും അതിൽ ആലപ്പുഴയുമുണ്ടാകുമെന്നും കെഎസ് രാധാകൃഷ്ണൻ പറഞ്ഞു

കൃത്യമായ ചിട്ടയോടെ കഴിഞ്ഞിരുന്ന ഭർത്താവിന് ഇലക്ഷൻ കാലത്ത് എല്ലാ ചിട്ടകളെല്ലാം തെറ്റിക്കേണ്ടിവന്നത് വലിയ ടെൻഷനിലായിരുന്നു കെ എസ് രാധാകൃഷ്ണന്‍റെ ഭാര്യ.

"എന്നും രാവിലെ നാല് മണിക്ക് എഴുന്നേൽക്കുന്ന ആളാണ്. രാത്രി 9.30യോടെ കൃത്യമായി കിടക്കുകയും ചെയ്യും. ലളിത ഭക്ഷണം മാത്രമെ കഴിക്കാറുള്ളു. ഇങ്ങനെയുള്ള ആൾ പെട്ടെന്ന് ചിട്ടകളൊക്കെ മാറ്റിയപ്പോൾ ആരോഗ്യ കാര്യങ്ങളിൽ വലിയ ഉത്കണ്ഠ ഉണ്ടായിരുന്നു"-കെ എസ് രാധാകൃഷ്ണന്‍റെ ഭാര്യ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഒരു 50-50 ഗെയിം ആണെങ്കിലം വിജയപ്രതീക്ഷയുണ്ടെന്നാണ് കെ എസ് രാധാകൃഷ്ണന്‍റെ മകളുടെ വിലയിരുത്തൽ.  മറ്റ് സ്ഥാനാർത്ഥികളുടെ ഫലങ്ങൾ ടിവിയിലൂടെ മാത്രം കണ്ട് പരിചയിച്ച തനിക്ക് തെരഞ്ഞെടുപ്പ് ചൂട് നേരിട്ടറിയാൻ കഴിഞ്ഞത് വലിയ അനുഭവമായിരുന്നെന്നും മകൾ കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!