ഏപ്രിൽ 11 മുതൽ എക്‌സിറ്റ് പോളുകൾ വിലക്കി ഇലക്ഷന്‍ കമ്മീഷന്‍

Published : Apr 10, 2019, 05:37 PM ISTUpdated : Apr 10, 2019, 05:41 PM IST
ഏപ്രിൽ 11 മുതൽ എക്‌സിറ്റ് പോളുകൾ വിലക്കി ഇലക്ഷന്‍ കമ്മീഷന്‍

Synopsis

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ അഭിപ്രായ വോട്ടെടുപ്പുകള്‍ നടത്താനോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങൾ മുഖേനയോ, മറ്റേതെങ്കിലും വിധത്തിലോ ഉള്ള എക്‌സിറ്റ് പോളുകൾ ഏപ്രിൽ 11 രാവിലെ ഏഴുമുതൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. മേയ് 19ന് വൈകിട്ട് 6.30 വരെയാണ് വിലക്ക് നിലവിലുണ്ടാകുക. 1951ലെ  ജനപ്രാതിനിധ്യ നിയമം  സെക്ഷൻ 126 (1) എ പ്രകാരമാണ് നടപടി. 

അഭിപ്രായവോട്ടെടുപ്പുകൾക്ക്, അതത് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം പോളിംഗ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പു മുതൽ വിലക്കുണ്ട്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 126 (1) ബി പ്രകാരമാണ് ഈ നടപടി. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ അഭിപ്രായ വോട്ടെടുപ്പുകള്‍ നടത്താനോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?