'ചൗക്കീദാര്‍ ചോര്‍ ഹെ'; രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

By Web TeamFirst Published Apr 19, 2019, 12:21 PM IST
Highlights

ചൗക്കീദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ്. 24 മണിക്കൂറിനകം രാഹുൽ ഗാന്ധി മറുപടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശത്തിനെതിരെയാണ് കമ്മീഷൻ  നോട്ടീസ് അയച്ചത്. 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുന്നത്. 

റഫാൽ കേസിൽ കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശത്തിന് പിന്നാലെ അമേഠിയിൽ പത്രിക നൽകാനെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. ചൗക്കിദാര്‍ ചോര്‍ എന്ന് സുപ്രിംകോടതി കണ്ടെത്തിയെന്നാണ് അമേഠിയിൽ രാഹുൽ പ്രസംഗിച്ചതെന്നും ഇത് ചട്ട ലംഘനമാണെന്നുമാണ് ബിജെപിയുടെ പരാതി.

ഇത് സംബന്ധിച്ച മുഴുവൻ വീഡിയോ ദൃശ്യങ്ങളും ഇലക്ട്രൽ ഓഫീസര്‍ തെരഞ്ഞെടുപ്പിന് അയച്ച് കൊടുത്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. രാഹുൽ നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ തുടര്‍ നടപടി സ്വീകരിക്കുക.

ചൗക്കീദാര്‍ ചോര്‍ ഹെ പരാമര്‍ശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സുപ്രീംകോടതിയിൽ കോടതി അലക്ഷ്യ ഹര്‍ജിയും ഫയൽ ചെയ്തിട്ടുണ്ട്. 22 നാണ് ഹര്‍ജി കോടതി പരിഗണിക്കുന്നത്. 

 

click me!