
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ പ്രശ്നം തീർക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ച യോഗം ഇന്ന് ചേരും. കമ്മീഷൻ അംഗം അശോക് ലവാസയുമായുളള അഭിപ്രായ ഭിന്നത പരിഹരിക്കാനാണ് യോഗം. മോദിക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയ നടപടിയിൽ തന്‍റെ വിയോജന കുറിപ്പ് ഉൾപ്പെടുത്തണമെന്നാണ് ലവാസയുടെ ആവശ്യം. തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണർ സുനിൽ അറോറ ലവാസയ്ക്ക് കത്തയച്ചിരുന്നു.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |