ബുര്‍ഖ ധരിച്ച സ്ത്രീകൾ കള്ളവോട്ട് ചെയ്തെന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Apr 11, 2019, 3:49 PM IST
Highlights

'ഒരു സ്ത്രീ ബുർഖ ധരിച്ചു വരികയാണെങ്കിൽ അവരുട ഐഡന്റിറ്റി ഉറപ്പുവരുത്താൻ വനിതാ ഉദ്യോ​ഗസ്ഥരുണ്ട്. പരിശോധന കഴിഞ്ഞതിനു ശേഷമെ അവരെ വോട്ടു ചെയ്യാൻ അനുവദിക്കുകയുള്ളു. കള്ളവേോട്ട് ചെയ്തതു പോലുള്ള സംഭവങ്ങളൊന്നും തന്നെ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ല'- തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദില്ലി: ബുര്‍ഖ ധരിച്ച് വോട്ട് ചെയ്ത സ്ത്രീകൾ കള്ളവേട്ട് ചെയ്തുവെന്ന ബിജെപി സ്ഥാനാർഥി സഞ്ജീവ് ബാല്യണ്‍ന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. അത്തരത്തിലുള്ള സംഭവങ്ങൾ ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു

'ഒരു സ്ത്രീ ബുർഖ ധരിച്ചു വരികയാണെങ്കിൽ അവരുട ഐഡന്റിറ്റി ഉറപ്പുവരുത്താൻ വനിതാ ഉദ്യോ​ഗസ്ഥരുണ്ട്. പരിശോധന കഴിഞ്ഞതിനു ശേഷമെ അവരെ വോട്ടു ചെയ്യാൻ അനുവദിക്കുകയുള്ളു. കള്ളവേോട്ട് ചെയ്തതു പോലുള്ള സംഭവങ്ങളൊന്നും തന്നെ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ല'- തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബുർഖ ധരിച്ചെത്തുന്ന സ്ത്രീകളുടെ മുഖം പരിശോധിക്കുന്നില്ല. വ്യാജ വോട്ടിംഗ് നടക്കുന്നതായി താൻ സംശയിക്കുന്നു. അവരുടെ മുഖം പരിശോധിച്ചില്ലെങ്കിൽ  താൻ റീ പോൾ ആവശ്യപ്പെടുമെന്നും സഞ്ജീവ് ബാല്യണ്‍ പറഞ്ഞിരുന്നു.  മുസാഫർ ന​ഗറിലെ സ്ഥാനാർത്ഥിയാണ് സഞ്ജീവ്.

അതേസമയം  ആന്ധ്രയില്‍ വോട്ടിംഗിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെയും ടിഡിപിയുയെടും ഓരോ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. തടിപത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ ടിഡിപി ലീഡര്‍ ബാസ്കര്‍ റെഡ്ഡിയാണ് മരിച്ചവരിലൊരാള്‍. കൊലപാതകത്തിന് പിന്നില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണെന്നാണ് ടിഡിപിയുടെ ആരോപണം. 

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, പശ്ചിമ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

click me!