ബീഫ് കൊലപാതകത്തിലെ ഇര അഖ്‍ലാഖിന്‍റെ കുടുംബാം​ഗങ്ങളുടെ പേരുകൾ വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല

Published : Apr 11, 2019, 03:44 PM ISTUpdated : Apr 11, 2019, 03:56 PM IST
ബീഫ് കൊലപാതകത്തിലെ ഇര അഖ്‍ലാഖിന്‍റെ കുടുംബാം​ഗങ്ങളുടെ പേരുകൾ വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല

Synopsis

ഇയാളുടെ കുടുംബത്തിലെ ഒരാളുടെ പേര് പോലും ഇവർ താമസിച്ചിരുന്ന ​ഗൗതം ബുദ്ധ് ന​ഗറിലെ വോട്ടേഴ്സ് ലിസ്റ്റിലില്ല. ഇവിടെത്തെ ബ്ലോക്ക് ലെവൽ ഉദ്യോ​ഗസ്ഥനിൽ നിന്നും ലഭിച്ച് വിവരമനുസരിച്ച് മാസങ്ങളായി അഖ്ലാഖിന്റെ കുടുംബം ഈ ​​ഗ്രാമത്തിൽ താമസിക്കുന്നില്ല.  

ഉത്തർപ്രദേശ്: ബീഫ് കൈവശം വച്ചെന്ന ആരോപണത്തിന്റെ പേരിൽ നാല് വർഷം മുമ്പ് ആൾക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ കുടുംബം  സമ്മതിദാന പട്ടികയിൽ നിന്നും അപ്രത്യക്ഷമായി. 2015 ലാണ് നോയിഡയിലെ ​ഒരു ​​ഗ്രാമത്തിൽ വച്ച് മുഹമ്മദ് അഖ്ലാഖിനെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ കുടുംബത്തിലെ ഒരാളുടെ പേര് പോലും ഇവർ താമസിച്ചിരുന്ന ​ഗൗതം ബുദ്ധ് ന​ഗറിലെ വോട്ടേഴ്സ് ലിസ്റ്റിലില്ല. ഇവിടെത്തെ ബ്ലോക്ക് ലെവൽ ഉദ്യോ​ഗസ്ഥനിൽ നിന്നും ലഭിച്ച് വിവരമനുസരിച്ച് മാസങ്ങളായി അഖ്ലാഖിന്റെ കുടുംബം ഈ ​​ഗ്രാമത്തിൽ താമസിക്കുന്നില്ല.

വീടിനുള്ളിൽ ബീഫ് സൂക്ഷിച്ചു എന്നായിരുന്നു ആൾക്കൂട്ടം അഖ്ലാഖിന് മേൽ ചുമത്തിയ കുറ്റം. വീട്ടിൽ നിന്നും വിളിച്ചിറക്കി ഇരുന്നൂറോളം വരുന്ന ആൾക്കൂട്ടമാണ് അമ്പത്തൊന്നുകാരനായ ഇയാളെ ആക്രമിച്ചു കൊന്നത്. ഈ സംഭവത്തിൽ ഉൾപ്പെട്ടവരിൽ പലരും ​ഗൗതം ബുദ്ധ്ന​ഗറിലെ തെരഞ്ഞെടുപ്പ് റാലിയിലെ സജീവ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്നുണ്ട്. ഈ സംഭവം മറന്നു പോകരുതെന്ന് ആവർത്തിച്ചാണ് ഉത്തർപ്രേദശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് മണ്ഡലത്തിൽ വോട്ട് അഭ്യർത്ഥിക്കുന്നത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?