അശോക് ലവാസയുടെ അഭിപ്രായ ഭിന്നത ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published May 18, 2019, 5:27 PM IST
Highlights

പ്രധാനമന്ത്രിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും എതിരായ പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ ഏകപക്ഷീയമായാണ് ഇരുവർക്കും ക്ലീൻ ചിറ്റ് നൽകിയതെന്നായിരുന്നു ലവാസയുടെ വെളിപ്പെടുത്തൽ.

ദില്ലി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം 21 ന് യോഗം ചേരും. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ ഉയർത്തിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.

പ്രധാനമന്ത്രിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും എതിരായ പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ ഏകപക്ഷീയമായാണ് ഇരുവർക്കും ക്ലീൻ ചിറ്റ് നൽകിയതെന്നായിരുന്നു ലവാസയുടെ വെളിപ്പെടുത്തൽ.

ക്ലീൻ ചിറ്റ് നൽകുന്നതിൽ  തന്‍റെ വിയോജിപ്പ് അറിയിച്ചിട്ടും അന്തിമ ഉത്തരവിൽ തന്‍റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയില്ലെന്നും ലവാസ കുറ്റപ്പെടുത്തി. തന്‍റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ തുടർന്നുള്ള യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് ലവാസ നിലപാട് വ്യക്തമാക്കുകയും ചെയ്തു. 

എന്നാൽ വിവാദം ഒഴിവാക്കമായിരുന്നെന്നും ഔദ്യോഗിക പദവികളിൽ ഇരിക്കുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യപ്പെടുത്താറില്ലെന്നുമായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുടെ നിലപാട്.

ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ വിഭജിക്കുകയാണെന്നും ജനാധിപത്യ സംവിധാനത്തിന്‍റെ മറ്റൊരു കറുത്ത ദിനം കൂടി കടന്നുപോകുകയാണെന്നുമായിരുന്നു സംഭവത്തെക്കുറിച്ചുള്ള കോൺഗ്രസിന്‍റെ പ്രതികരണം.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!