ആ പരസ്യം പെരുമാറ്റച്ചട്ട ലംഘനം തന്നെ; കെ സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്

Published : Apr 21, 2019, 06:05 PM ISTUpdated : Apr 21, 2019, 06:07 PM IST
ആ പരസ്യം പെരുമാറ്റച്ചട്ട ലംഘനം തന്നെ; കെ സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്

Synopsis

സോഷ്യൽ മീഡിയയിൽ നിന്ന് വീഡിയോ നീക്കാതിരിക്കുകയും ഇത്തരം നടപടി ആവർത്തിക്കുകയും ചെയ്താൽ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.

തിരുവനന്തപുരം: കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ  സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്. കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ പി കെ ശ്രീമതിയെ അവഹേളിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലാണ് കെ സുധാകരന്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഇത് മാതൃക പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും തെരഞ്ഞെടുപ്പ്  കമ്മീഷൻ നിരീക്ഷിച്ചു . വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് ഉടൻ നീക്കാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട് . 

സുധാകരന് താക്കീത് സംബന്ധിച്ചുള്ള നോട്ടീസ് നൽകാനും  വിഷയത്തിൽ തുടർ റിപ്പോർട്ട് സമർപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപി യോട് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ നിന്ന് വീഡിയോ നീക്കാതിരിക്കുകയും ഇത്തരം നടപടി ആവർത്തിക്കുകയും ചെയ്താൽ കെ സുധാകരനെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?