'പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വയ്ക്കുന്നു'; കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ച് പി കെ രാകേഷ്

Published : Apr 21, 2019, 05:53 PM IST
'പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വയ്ക്കുന്നു'; കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ച് പി കെ രാകേഷ്

Synopsis

പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങൾ തത്കാലം മാറ്റിവച്ച് രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാനാണ് തീരുമാനമെന്ന് പി കെ രാകേഷ് 

കണ്ണൂര്‍: കണ്ണൂർ കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ പി കെ രാകേഷ് യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് വിമതനായ രാകേഷിന്റെ പിന്തുണയോടെയാണ് ഇടതു മുന്നണി കണ്ണൂർ കോർപ്പറേഷൻ ഭരണം നിലനിർത്തുന്നത്.  പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങൾ തത്കാലം മാറ്റിവച്ച് രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാനാണ് തീരുമാനമെന്ന് പി കെ രാകേഷ് പറഞ്ഞു. 

നേരത്തെ കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പി കെ രാകേഷ് കോൺഗ്രസ് വിട്ടത്. കെ സുധാകരനുമായുള്ള ഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട രാഗേഷ് ഐക്യജനാധിപത്യ സംരക്ഷണ സമിതിക്ക് രൂപം നല്‍കുകയായിരുന്നു. രാകേഷ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ സംരക്ഷണ സമിതിയുടെ പിന്തുണ ഇത്തവണ യു ഡി എഫിനാണെന്ന് രാകേഷ് വിശദമാക്കി. 

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് നിരുപാധിക പിന്തുണ നല്‍കുമെന്ന് ഐക്യജനാധിപത്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി കെ രാകേഷ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുവാനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുന്നതെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ പി കെ രാകേഷ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?