ഒഡീഷയിൽ തെരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകള്‍ വെടിവച്ച് കൊന്നു

Published : Apr 17, 2019, 06:15 PM ISTUpdated : Apr 17, 2019, 06:22 PM IST
ഒഡീഷയിൽ തെരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകള്‍ വെടിവച്ച് കൊന്നു

Synopsis

കന്ധമാൽ ജില്ലയിൽ തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസര്‍ ആയിരുന്ന സഞ്ജുക്ത ദിഗാലാണ് വെടിയേറ്റ് മരിച്ചത്. വനപ്രദേശത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം നിൽക്കുമ്പോള്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഭുവനേശ്വര്‍: ഒഡീഷയിൽ തെരഞ്ഞെടുപ്പ് ഓഫീസറായ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകള്‍ വെടിവച്ച് കൊന്നു. കന്ധമാൽ ജില്ലയിൽ തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസര്‍ ആയിരുന്ന സഞ്ജുക്ത ദിഗാലാണ് കൊല്ലപ്പെട്ടത്. വനപ്രദേശത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം നിൽക്കുമ്പോള്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

നേരത്തെ, തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട്  കന്ധമാലില്‍ മാവോയിസ്റ്റുകള്‍ പോസ്റ്ററുകളും ബാനറുകളും പതിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏപ്രില്‍ 18ന് രണ്ടാം ഘട്ടത്തിലാണ് കന്ധമാല്‍ ജില്ലയില്‍ വോട്ടെടുപ്പ്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?