മോദി സേനയ്ക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കീഴടങ്ങിയെന്ന് രാഹുല്‍ ഗാന്ധി

By Web TeamFirst Published May 19, 2019, 6:39 PM IST
Highlights

ഇവിഎം, തെരഞ്ഞെടുപ്പ് പട്ടികയിലും തിരിമറികള്‍ നടത്തിയ ശേഷമാണ് മോദി സേന കേദാര്‍നാഥിലെ നാടകത്തിന് ഇറങ്ങിയതെന്നും രാഹുല്‍ ഗാന്ധി

ദില്ലി: മോദി സേനയ്ക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കീഴടങ്ങിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേദാര്‍നാഥില്‍ കണ്ടതും ഇത് തന്നെയാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറ്റപ്പെടുത്തി. ഇവിഎം, തെരഞ്ഞെടുപ്പ് പട്ടികയിലും തിരിമറികള്‍ നടത്തിയ ശേഷമാണ് മോദി സേന കേദാര്‍നാഥിലെ നാടകത്തിന് ഇറങ്ങിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടേയും മോദി സേനയുടേയും മുന്നില്‍ കീഴടങ്ങിയെന്ന് ഇന്ത്യക്കാര്‍ക്ക് വ്യക്തമായെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെയുപയോഗിച്ച് ഭീഷണിപ്പെടുത്തല്‍ ഇനി നടക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

From Electoral Bonds & EVMs to manipulating the election schedule, NaMo TV, “Modi’s Army” & now the drama in Kedarnath; the Election Commission’s capitulation before Mr Modi & his gang is obvious to all Indians.

The EC used to be feared & respected. Not anymore.

— Rahul Gandhi (@RahulGandhi)

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!