ക്രിമിനൽ കേസുള്ള സ്ഥാനാർത്ഥികൾ പത്രപരസ്യം നൽകണം; ഈ തെരഞ്ഞെടുപ്പില്‍ പുതുമകളേറെ

Published : Mar 10, 2019, 06:44 PM ISTUpdated : Mar 10, 2019, 07:53 PM IST
ക്രിമിനൽ കേസുള്ള സ്ഥാനാർത്ഥികൾ പത്രപരസ്യം നൽകണം; ഈ തെരഞ്ഞെടുപ്പില്‍ പുതുമകളേറെ

Synopsis

 17ാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തിയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നുമുതല്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു കഴിഞ്ഞു. ഇത്തവണ നിരവധി പ്രത്യേകതകളോടെയാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.  

ദില്ലി: 17ാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തിയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നുമുതല്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. ഇത്തവണ നിരവധി പ്രത്യേകതകളോടെയാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ പ്രധാനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരമാനമാനമാണ് ശ്രദ്ധേയമാകുന്നത്.

ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ അത് സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കി അതിന്‍റെ തെളിവ് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഇത് ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ക്ക് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. അതേപോലെ എല്ലാ വോട്ടിങ് യന്ത്രങ്ങളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തും (റസീറ്റ് ലഭിക്കുന്ന രീതി)

അതേസമയം തന്നെ ഇത്തവണ വോട്ടിങ് യന്ത്രത്തിൽ ചിഹ്നത്തിനൊപ്പം സ്ഥാനാർത്ഥികളുടെ ചിത്രവും ഉണ്ടായിരിക്കും. അപരന്മാര്‍ക്ക് ഇത് കടുത്ത തിരിച്ചടിയാകും. നേരത്തേതിന് സമാനമായി ഉച്ചഭാഷിണി ഉപയോഗത്തിനും കമ്മീഷൻ വിലക്ക് ഏർപ്പെടുത്തി. സാമൂഹിക മധ്യമങ്ങളിലെ പ്രചരണങ്ങളുടെ ചെലവും തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളില്‍ ഉള്‍പ്പെടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?