'ഞാന്‍ ചെയ്തു, നിങ്ങളും വോട്ട് ചെയ്യണം'; മോഹന്‍ലാലിന്‍റെ വീഡിയോ

Published : Apr 23, 2019, 12:10 PM ISTUpdated : Apr 23, 2019, 12:13 PM IST
'ഞാന്‍ ചെയ്തു, നിങ്ങളും വോട്ട് ചെയ്യണം'; മോഹന്‍ലാലിന്‍റെ വീഡിയോ

Synopsis

'എന്‍റെ പൗരാവകാശം ഞാന്‍ വിനിയോഗിച്ചു നിങ്ങളും വിനിയോഗിക്കുക'യെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പോളിങ് പുരോഗമിക്കവേ  വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഫേസ്ബുക്കില്‍ വീഡിയോയുമായി മോഹന്‍ലാല്‍. 'എന്‍റെ പൗരാവകാശം ഞാന്‍ വിനിയോഗിച്ചു നിങ്ങളും വിനിയോഗിക്കുക'യെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടൊപ്പം ഒരു വീഡിയോയും താരം ഫേസ്ബുക്കില്‍ പങ്കു വെച്ചിട്ടുണ്ട്. 

രാവിലെ തിരുവനന്തപുരത്തെത്തി താരം തന്‍റെ വോട്ടവകാശം വിനിയോഗിച്ചിരുന്നു. തിരുവനന്തപുരം മുടവൻമുകളിലെ പോളിംഗ്ബൂത്തിലെത്തി സാധാരണക്കാരോടൊപ്പം ക്യൂവിൽ നിന്നാണ് സൂപ്പർ താരം വോട്ട് ചെയ്തത്. തിരക്കിനിടെ വരി തെറ്റിക്കാനൊന്നും മോഹൻലാലില്ല.

തികഞ്ഞ അച്ചടക്കത്തോടെ ക്യൂ നിന്നു, വോട്ട് ചെയ്തു. തൃശ്ശൂരിൽ നിന്ന് മത്സരിക്കുന്ന ബിജെപി എംപിയും താരവുമായ സുരേഷ് ഗോപിയും എറണാകുളത്തെ ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനവും ഇന്നലെ മോഹൻലാലിനെ കാണാനെത്തിയിരുന്നു. ഇരുവർക്കും വിജയാശംസകൾ നേരുന്നുവെന്ന് പറഞ്ഞ മോഹൻലാലിനോട് വോട്ട് ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ, 'അതൊക്കെ സർപ്രൈസല്ലേ' എന്നായിരുന്നു പതിവ് ചിരിയോടെ ലാലിന്‍റെ മറുപടി.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?